Thursday 17 November 2022 03:26 PM IST : By സ്വന്തം ലേഖകൻ

മൊരിച്ചിലും ചൊറിച്ചിലും മാറാൻ സഹായിക്കും സ്റ്റിറോയ്ഡ് ലേപനങ്ങള്‍; കാല്‍ വിണ്ടുപൊട്ടലിനു പരിഹാര മാര്‍ഗങ്ങള്‍ അറിയാം

crack-heels7764

മഞ്ഞുകാലത്തെ പ്രധാന പ്രശ്നമാണ് കാലു വിണ്ടുപൊട്ടൽ. ചിലർക്ക് മറ്റു കാലാവസ്ഥയിലും ഇത് വരാറുണ്ട്. സൊറിയാസിസ്, എക്സിമ തുടങ്ങിയ രോഗങ്ങൾ ഉള്ളവരിലും ഈ അവസ്ഥ കാണാറുണ്ട്. ചെറിയ തോതിലുള്ള കാലു വിണ്ടുപൊട്ടലിന് കാഴ്ചയ്ക്കുള്ള അഭംഗി മാത്രമേ ഉണ്ടാകൂ. ഇത് രൂക്ഷമായാൽ ചുറ്റുമുള്ള ചർമവും കട്ടിയാകും, ആഴത്തിൽ വിള്ളൽ ഉണ്ടായി അസഹ്യമായ വേദനയും അനുഭവപ്പെടും. 

പരിഹാര മാര്‍ഗങ്ങള്‍

. ഉപ്പുലായനിയിൽ കാൽമുക്കി വയ്ക്കലാണ് കാലു വിണ്ടുപൊട്ടലിനു ഏറ്റവും നല്ല പരിഹാരമാർഗം. വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതോടൊപ്പം ലേപനങ്ങൾ ഉള്ളിലേക്കിറങ്ങാൻ സഹായകമാകുകയും ചെയ്യും. 

. വിള്ളൽ ഉണങ്ങാൻ സഹായിക്കുന്ന ആന്റി ബയോട്ടിക് ലേപനങ്ങളും മൊരിച്ചിലും ചൊറിച്ചിലും മാറാൻ സഹായിക്കുന്ന സ്റ്റിറോയ്ഡ്, സാലിസിലിക് ആസിഡ് ലേപനങ്ങളും നല്ലതാണ്. 

. ചെറുചൂടുള്ള ഉപ്പുലായനിയിൽ കാൽ മുക്കിവച്ച് പ്യൂമിക് സ്റ്റോൺ കൊണ്ട് ഉരസി ഇടയിക്കിടെ പെട്രോളിയം ജെല്ലി അടങ്ങിയ ലേപനങ്ങൾ പുരട്ടാം. 

. സോറിയാസിസ് പോലുള്ളവ ഉണ്ടെങ്കിൽ പ്യൂമിക് സ്റ്റോൺ ഉരസുമ്പോൾ പൊട്ടാനും രക്തം വരാനും സാധ്യതയുണ്ട്. വിണ്ടു പൊട്ടൽ മുറിവ് പോലെ കണ്ടാൽ ഡോക്ടറുടെ നിർദേശം തേടാം.

Tags:
  • Glam Up
  • Beauty Tips