Wednesday 18 January 2023 04:01 PM IST : By സ്വന്തം ലേഖകൻ

മുടി കൊഴിച്ചിലും താരനും മാത്രമല്ല, മുഖക്കുരുവും തടയും ചെമ്പരത്തി; സിമ്പിള്‍ ബ്യൂട്ടി ടിപ്സ്

hibiscccccc

മുടി കൊഴിച്ചിലിനും താരന്‍ ഇല്ലാതാക്കാനും അകാല നരയ്ക്കും ബെസ്റ്റാണ് ചെമ്പരത്തിയിലയും പൂവും. ചെമ്പരത്തി ഉപയോഗിച്ച് കാച്ചുന്ന എണ്ണയാണ് തലമുടിയുടെ സംരക്ഷണത്തിന് മികച്ച മാർഗം.

ചെമ്പരത്തി എണ്ണ 

ഒരു കപ്പ് വെളിച്ചെണ്ണ ചൂടാക്കാൻ വയ്ക്കുക. എട്ടു വീതം ചെമ്പരത്തി പൂവും ഇലയും അരച്ചെടുത്ത് വെളിച്ചെണ്ണയിലേക്ക് ചേർക്കുക. അൽപനേരം കൂടി എണ്ണ ചൂടാക്കിയതിനു ശേഷം തണുക്കാനായി വയ്ക്കാം. നല്ലതു പോലെ തണുത്തതിനു ശേഷം ഒരു കുപ്പിയിലൊഴിച്ചു സൂക്ഷിക്കാം. ആഴ്ചയിൽ മൂന്നു ദിവസം രണ്ടോ മൂന്നോ സ്പൂൺ വെളിച്ചെണ്ണ തലമുടിയിലും ശിരോചർമത്തിലും തേയ്ക്കാം. ഇത് 30 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകി കളയാവുന്നതാണ്. 

ചെമ്പരത്തി ഫെയ്സ്പാക്

ചെമ്പരത്തിയിതളുകൾ ഒരു രാത്രി മുഴുവനും തണുത്ത വെള്ളത്തിലിട്ടു വയ്ക്കുക. പിറ്റേന്ന് ഇവ കൈ കൊണ്ട് നന്നായി ഉടച്ചെടുക്കണം. മൂന്ന് സ്പൂൺ ഓട്സും രണ്ടു തുള്ളി ടീ ട്രീ ഓയിലും ഇതിലേക്ക് ചേർക്കാം. പേസ്റ്റ് രൂപത്തിലാക്കി ഈ മിശ്രിതം മുഖത്ത് പുരട്ടാവുന്നതാണ്. ചർമത്തിന് മൃദുത്വവും കുളിർമയും നൽകുന്ന ഈ ഫെയ്സ്പാക് മുഖചർമത്തിലെ അഴുക്കുകൾ നീക്കുന്നു. ഒപ്പം എണ്ണമയം കുറയ്ക്കുകയും മുഖക്കുരുവിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. 

Tags:
  • Glam Up
  • Beauty Tips