Friday 26 May 2023 12:17 PM IST : By സ്വന്തം ലേഖകൻ

വിയർപ്പ് മേക്കപ്പിനെ തൊടില്ല, എണ്ണമയവും അകലും: മികച്ച ഫിനിഷിങ്ങിന് 5 സൂപ്പർ ടിപ്സ്

makeup-finish

മേക്കപ് അണിയുമ്പോൾ മികച്ച ഫിനിഷിങ്ങിനു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വേനൽകാലത്തു പ്രത്യേകിച്ചും.

∙ ചർമത്തിനു ശരിയായ ജലാംശവും വിശ്രമവും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. ആവശ്യത്തിനു വെള്ളം കുടിക്കണം, എട്ടു മണിക്കൂർ ഉറങ്ങണം. എങ്കിൽ മാത്രമേ മേക്കപ്പിനും ഫിനിഷിങ്ങിൽ ലഭിക്കൂ.

∙ രാവിലെ മുഖം കഴുകിയശേഷം ഐസ് ക്യൂബ് തുണിയിൽ പൊതിഞ്ഞു മുഖത്തു മസാജ് ചെയ്യുന്നതു മേക്കപ്പിന് മികച്ച ഫിനിഷിങ് ലഭിക്കാൻ നല്ലതാണ്. ചർമത്തിലെ എണ്ണമയവും അകലും.

∙ മേക്കപ് അണിയുംമുൻപു മോയിസ്ചറൈസർ നിർബന്ധമായും പുരട്ടണം.

∙ വിയർപ്പ് മേക്കപ്പിനെ തൊടാതിരിക്കാൻ വാട്ടർപ്രൂഫ് ഉൽപന്നങ്ങള്‍ തന്നെ തിരഞ്ഞെടുക്കുക. സൂര്യരശ്മികൾ ചർമത്തെ ബാധിക്കാതിരിക്കാൻ 30 പ്ലസ് എസ്പിഎഫ് ഉള്ള മേക്കപ് പ്രൊഡക്ട്സ് ഉപയോഗിക്കാനും ശ്രദ്ധിക്കുക.

∙ വേനൽകാലത്തു കുറച്ചു മേക്കപ് അണിഞ്ഞാലും കാഴ്ചയിൽ അധികമായി തോന്നാം. അതിനാൽ നല്ല വെളിച്ചമുള്ള സ്ഥലത്തിരുന്നു മേക്കപ് ചെയ്യുക. മാത്രമല്ല പല ലെയർ മേക്കപ്പും വേണ്ട. മോയിസ്ചറൈസർ, സൺസ്ക്രീൻ എന്നിവ പുരട്ടിയശേഷം കൺസീലറോ ബിബി ക്രീമോ മാത്രം ഉപയോഗിച്ചാൽ മതി. ഫൗണ്ടേഷൻ വേണമെന്നില്ല.

∙ മുഖം തുടയ്ക്കരുത്. ഫെയ്സ് ടിഷ്യൂ ഉപയോഗിച്ച് വിയർപ്പ് മെല്ലേ ഒപ്പിയെടുക്കുകയേ ആകാവൂ.

വിവരങ്ങൾക്ക് കടപ്പാട്:

രഞ്ജു രഞ്ജിമാർ
സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്
ഡോറ ബ്യൂട്ടി വേൾഡ്
അങ്കമാലി