Thursday 27 October 2022 04:27 PM IST : By സ്വന്തം ലേഖകൻ

പാലില്‍ അല്‍പം പഞ്ചസാരയും ചന്ദനപ്പൊടിയും ചേര്‍ത്ത സ്‌ക്രബ്; മുഖം തിളങ്ങാന്‍ പഞ്ചസാര ബെസ്റ്റാണ്, ബ്യൂട്ടി ടിപ്സ്

sugar-scrubbbb

പഞ്ചസാര ആരോഗ്യത്തിനു ഹാനികരമാണെങ്കിലും സൗന്ദര്യ സംരക്ഷണത്തില്‍ ബെസ്റ്റ് ആണെന്നാണ് പറയപ്പെടുന്നത്. തടി കൂട്ടും, പ്രമേഹമുണ്ടാക്കും തുടങ്ങിയ ദുഷ്‌പേരുകള്‍ മാറ്റിവച്ചാല്‍ മുഖം തിളങ്ങാന്‍ പഞ്ചസാര സ്‌ക്രബ്, പഞ്ചസാര ഫെയ്സ് പായ്ക് എന്നിവ വളരെ നല്ലതാണ്. 

പഞ്ചസാര കൊണ്ടുള്ള ബ്യൂട്ടി ടിപ്സ് 

. ഗ്രീന്‍ ടീ തിളപ്പിച്ച ശേഷം ഇതില്‍ പഞ്ചസാര ചേര്‍ക്കാം. ഈ മിശ്രിതം മുഖത്തു സ്‌ക്രബ് ശേഷം അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.

. വെളിച്ചെണ്ണയില്‍ പഞ്ചസാരത്തരികള്‍ ചേര്‍ത്തു മുഖം സ്‌ക്രബ് ചെയ്യാം. ബദാം ഓയില്‍, ഒലീവ് ഓയില്‍ എന്നിവയും വെളിച്ചെണ്ണയ്ക്കു പകരം ഉപയോഗിക്കാം.

. പാലില്‍ അല്‍പം പഞ്ചസാരയും ചന്ദനപ്പൊടിയും ചേര്‍ത്ത് മുഖം സ്‌ക്രബ് ചെയ്യാം. ഇത് മുഖത്തെ മൃതകോശങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

. ബദാം പേസ്റ്റിലേക്ക് അല്‍പം പഞ്ചസാര തരികളും ബദാം ഓയിലും ചേര്‍ക്കുക. ഇതുപയോഗിച്ചു മുഖം സ്‌ക്രബ് ചെയ്യുന്നത് ക്ലെന്‍സറിന്റെ ഗുണം ലഭിക്കാന്‍ കാരണമാകും. 

. ക്ലെന്‍സറില്‍ അല്‍പം പഞ്ചസാര തരികള്‍ ചേര്‍ത്ത് മുഖം സ്‌ക്രബ് ചെയ്യാം. ആഴ്ചയിലൊരിക്കല്‍ ഇതു ചെയ്യാം.. 

. പഞ്ചസാര അല്‍പം ചെറുനാരങ്ങാനീരില്‍ കലര്‍ത്തിയ ശേഷം മുഖം സ്‌ക്രബ് ചെയ്യാം. മുഖം വെളുക്കുവാനുള്ള ഒരു വഴിയാണിത്. ഈ മിശ്രിതം ബ്ലീച്ചിങ് എഫക്ട് നല്‍കും.

Tags:
  • Glam Up
  • Beauty Tips