Thursday 23 March 2023 03:48 PM IST : By സ്വന്തം ലേഖകൻ

മുഖം ക്ലീന്‍ ചെയ്യാനും വെളുപ്പിക്കാനും തൈര് ബെസ്റ്റാണ്; വീട്ടിൽ ചെയ്യാം ഈ നുറുങ്ങു വിദ്യകൾ

curd-bbb567888

ചൂടുകാലം തുടങ്ങി, മുഖം വെയിലേറ്റ് കരുവാളിക്കാനും തുടങ്ങി. വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പും കറുപ്പു നിറവും നീക്കം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ മുഖകാന്തി സ്വന്തമാക്കാൻ വഴിയുണ്ട്. ഇതാ മുഖം തിളങ്ങാനുള്ള ചില നുറുങ്ങു വിദ്യകൾ. 

1.  ഒരു ടീസ്പൂൺ വീതം ആമണ്‍ഡ് ഓയിൽ, പാൽ, നാരങ്ങാനീര് എന്നിവ സമാസമം എടുത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം മുഖം നന്നായി കഴുകി തേച്ചു പിടിപ്പിക്കുക. 25 മിനിറ്റിനു ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകുക. മുഖത്തുണ്ടാകുന്ന മാറ്റങ്ങൾ നിങ്ങൾക്കു തന്നെ മനസിലാകും.

2. രണ്ടു സ്പൂൺ തൈര്, രണ്ടു സ്പൂൺ തേൻ എന്നിവ എടുത്ത് നന്നായി യോചിപ്പിച്ചു മുഖത്തു പുരട്ടുക. മുഖം ക്ലീന്‍ ചെയ്യാനും വെളുപ്പിക്കാനും തൈര് വളരെ മികച്ചതാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഇത് ആവർത്തിക്കുകയാണെങ്കിൽ മുഖത്തിനു നല്ല തിളക്കം ലഭിക്കും. 

3.  രണ്ട് ടീസ്പൂൺ മഞ്ഞൾപൊടി രണ്ടു ടേബിൾസ്പൂൺ പാൽ, രണ്ട് ടേബിൾസ്പൂൺ കടലമാവ് എന്നിവ എടുത്ത് നന്നായി യോചിപ്പിച്ച ശേഷം മുഖത്തു പുരട്ടുക. 25 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയുക. സൗന്ദര്യ സംരക്ഷണത്തിനും നിറം വർധിപ്പിക്കുന്നതിനും മികച്ച ഒന്നാണ് ഇത്.  

Tags:
  • Glam Up
  • Beauty Tips