Tuesday 20 December 2022 03:32 PM IST : By സ്വന്തം ലേഖകൻ

ചർമ്മത്തിനു സ്വാഭാവിക തിളക്കവും നിറവും നല്‍കും; ഫലപ്രദമായ മാമ്പഴം ഫെയ്സ്പാക്കുകൾ ഇതാ..

mango-facepacksglam

പഴങ്ങളിലെ രാജാവാണ് മാമ്പഴം. കഴിക്കാന്‍ മാത്രമല്ല, മുഖം മൃദുലവും സുന്ദരവുമായി നിലനിർത്താനും മാമ്പഴം വളരെ നല്ലതാണ്. മാമ്പഴത്തിൽ പോഷകങ്ങളായ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് സ്വാഭാവിക തിളക്കവും നിറവും നല്‍കുന്നു. മുഖം തിളങ്ങാന്‍ വ്യത്യസ്തമായ മാമ്പഴം ഫെയ്സ്പാക്കുകൾ തയാറാക്കാം. 

മാമ്പഴം ഫെയ്സ്പാക്കുകള്‍ 

∙ ഒരു ടേബിൾ സ്പൂൺ മാമ്പഴം പൾപ്പ്, രണ്ട് ടീസ്പൂൺ ഗോതമ്പുമാവും, ഒരു ടീസ്പൂൺ തേനും ചേർത്ത് മിക്സ് ചെയ്യണം. ഈ കട്ടിയുള്ള പേസ്റ്റ് മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകി കളയാം.

∙ ഒരു മാമ്പഴത്തിന്റെ പള്‍പ്പ്, 7- 8 ബദാം, 3 സ്പൂൺ ഓട്സ്, 2 സ്പൂൺ തിളപ്പിക്കാത്ത പാൽ എന്നിവയെടുക്കുക. ആദ്യം മാമ്പഴത്തിന്റെ പൾപ്പ് പാലിൽ ചേർക്കുക. ഓട്സും ബദാമും പൊടിച്ചശേഷം ഇതിലിടുക. നന്നായി മിക്സ് ചെയ്യുക. മുഖത്ത് തേച്ച് അഞ്ചു മിനിറ്റിനു ശേഷം കഴുകി കളയുക. മുഖകാന്തി നിലനിർ‌ത്താൻ ഈ പായ്ക്ക് സഹായിക്കുന്നു. 

∙ പകുതി മാമ്പഴത്തിന്റെ പള്‍പ്പ്, ഒരു സ്പൂൺ തേൻ, അര സ്പൂൺ നാരങ്ങാ നീര് എന്നിവയെടുക്കുക. മാമ്പഴത്തിന്റെ പൾപ്പിലേക്ക് തേനും നാരങ്ങാനീരും ചേർക്കുക. നന്നായി മിക്സ് ചെയ്യുക. മുഖം കഴുകി വൃത്തിയാക്കുക. അതിനേശേഷം മുഖത്ത് നേർത്ത് രീതിയിൽ ഇത് തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം മുഖം കഴുകുക. മുഖം മൃദുലമാക്കാൻ ഈ ഫെയ്സ്പാക് സഹായകരമാണ്. ആന്റി ഓക്സിഡന്റായി പ്രവർത്തിച്ച് മുഖക്കുരുവിനെ തടയാനും സഹായിക്കും.

∙ ഒരു മാമ്പഴത്തിന്റെ, 3 സ്പൂൺ മുൾട്ടാണി മിട്ടി, വെള്ളം, ഒരു സ്പൂൺ തൈര് എന്നിവ എടുത്തു വയ്ക്കുക. മാമ്പഴത്തിന്റെ പൾപ്പും തൈരും മിക്സ് ചെയ്യുക. ഇതിലേക്ക് മുൾട്ടാണി മിട്ടി ചേർക്കുക. ആവശ്യമുള്ള വെള്ളം ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. മുഖം വൃത്തിയാക്കിയ ശേഷം പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകി കളയാം. മുഖത്തിന്റെ തിളക്കം വീണ്ടെടുക്കാൻ സഹായിക്കും. മുഖത്തെ അഴുക്ക് നീക്കം ചെയ്യുന്നതിനോടൊപ്പം ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. 

Tags:
  • Glam Up
  • Beauty Tips