Tuesday 09 May 2023 03:01 PM IST : By സ്വന്തം ലേഖകൻ

‘വൈറൽ ചില്ലി ലിപ്ഗ്ലോസ്... ഇനിയില്ല’; ചതച്ച മുളകുകൊണ്ട് ചുണ്ട് ചുവപ്പിക്കാന്‍ പരീക്ഷണം, വലഞ്ഞ് യുവതി! (വിഡിയോ)

viral-chilliiii8766

സൗന്ദര്യം വര്‍ധിപ്പിക്കാനായി എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ് ചിലര്‍. ചതച്ച മുളകുകൊണ്ടുള്ള ലിപ്ഗ്ലോ പരീക്ഷണം നടത്തിയ യുവതിയുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചുണ്ടിനു കൂടുതൽ ചുവപ്പു നിറവും തിളക്കവും ലഭിക്കുന്നതിനു വേണ്ടിയാണ് യുവതി ചതച്ച മുളക് ലിപ്ഗ്ലോയിൽ ചേർത്ത് പുരട്ടിയത്. 

മുളക് ലിപ്ഗ്ലോ പുരട്ടിയ ശേഷം ഒരിക്കലും ഇതു പരീക്ഷിക്കരുത് എന്ന മുന്നറിയിപ്പോടെയാണ് യുവതി വിഡിയോ പങ്കുവച്ചത്. ‘വൈറൽ ചില്ലി ലിപ്ഗ്ലോസ്.. ഇനി ഇല്ല’ എന്ന കുറിപ്പോടെയാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും വിമർശനങ്ങളും എത്തി. 

Tags:
  • Glam Up
  • Beauty Tips