Saturday 12 November 2022 03:47 PM IST : By സ്വന്തം ലേഖകൻ

വൈറ്റമിൻ സി സീറം വീട്ടിൽ ഉണ്ടാക്കിയാലോ? മുഖം തിളങ്ങാനുള്ള ‘സി സീക്രട്’ അറിയാം

renju-vitamin-serum

മൂന്ന് മാസം മുൻപ് കണ്ടപോലെ അല്ലല്ലോ. മുഖത്തിന് ആകെയൊരു തിളക്കം, അങ്ങിങ്ങായി ഉണ്ടായിരുന്ന പാടുകളും ഇല്ല. എന്താ ഇ തിന്റെ രഹസ്യം ?  കൂട്ടുകാരിയുടെ ചോദ്യത്തി ന്  'സി സീക്രട്ട്' പറഞ്ഞു കൊടുത്താലോ?

∙ ഒരു ചെറിയ സ്പൂൺ എൽ അസ്കോർബിക് ആസിഡ് പൗഡർ എടുക്കുക. ഒരു വൈറ്റമിൻ സി ഗുളിക പൊടിച്ചത് ആയാലും മതി.

∙ ഇതിലേക്ക് ഒരു ചെറിയ സ്പൂൺ വീതം ഗ്ലിസറിനും റോസ് വാട്ടറും ചേർത്തിളക്കുക. റോസ് വാട്ടറിന് പകരം ഓറഞ്ച് സത്തും ചേർക്കാം.

∙ ഒരു പാത്രത്തിൽ ഓറഞ്ച് കഷണങ്ങളായി മുറിച്ചതും കഷണങ്ങൾ മൂടി നിൽക്കുന്ന പാകത്തിൽ വെള്ളമൊഴിച്ച് ചെറുതീയിൽ 10 മിനിറ്റ് തിളപ്പിക്കുക.

ഇത് അരിച്ചെടുത്ത സത്താണ് ചേർക്കേണ്ടത്.

∙ ഇതെല്ലാം  കൂടി യോജിപ്പിച്ച്  ഇരുണ്ട ചില്ലുകുപ്പിയിലാക്കി നന്നായി കുലുക്കി യോജിപ്പിച്ച് ഫ്രിജിൽ സൂക്ഷിക്കാം. പുറത്ത് എടുക്കുമ്പോഴും  സൂര്യപ്രകാശം തെല്ലും ഏൽക്കാതെ ശ്രദ്ധിക്കണം. ഒരു ആഴ്ചത്തേക്ക് ഉള്ളത് ഉണ്ടാക്കി സൂക്ഷിക്കുന്നതാണ് നല്ലത്.

∙ ദിവസവും ഇതിൽ നിന്ന് നാലോ അഞ്ചോ തുള്ളി എടുത്ത് മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യുക. രാവിലെയാണ് പുരട്ടുന്നത് എങ്കിൽ തീർച്ചയായും സൺസ്ക്രീൻ പുരട്ടണം.

∙ മുഖക്കുരു ഉള്ളവർ വൈറ്റമിൻ സീറം പുരട്ടും  മുൻപ് ഡോക്ടറുടെ നിർദേശം സ്വീകരിക്കുക.

∙ സീറം പുരട്ടി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾക്ക് ഉള്ളിൽ ഫലം കിട്ടുമെന്ന് കരുതല്ലേ. മൂന്ന് മാസമെങ്കിലും തുടർച്ചയായി പുരട്ടണം

-രഞ്ജു രഞ്ജിമാർ, സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്, ഡോറ ബ്യൂട്ടി വേൾഡ്, അങ്കമാലി

Tags:
  • Glam Up
  • Beauty Tips