Tuesday 29 November 2022 04:10 PM IST : By സ്വന്തം ലേഖകൻ

‘അത്രയധികം ആത്മാർത്ഥതയോടെ ജോലി ചെയ്തിട്ടും ആളുകളുടെ പെരുമാറ്റം കണ്ടു കരഞ്ഞിട്ടുണ്ട്’: കുറിപ്പ്

athira-usha

ഐസിയുവിലുണ്ടായിരുന്ന രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ച വനിതാ ഡോക്ടർക്കു മർദനമേറ്റ സംഭവം വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലാണു സംഭവം അരങ്ങേറിയത്. മരിച്ചവിവരം അറിയിച്ച വനിതാ ഡോക്ടറെ രോഗിയുടെ ഭർത്താവ് ചവിട്ടി വീഴ്ത്തുകയായിരുന്നു. ഡോക്ടർമാര്‌ക്കെതിരെയുള്ള ഇത്തരം വിവേക ശൂന്യമായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയാണ് ആതിര ഉഷ വാസുദേവൻ. വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഡോക്ടർ മാറോടുള്ള പൊതു സമൂഹത്തിന്റെ മനോഭാവം ഞെട്ടിക്കുന്നതാണെന്ന് ആതിര കുറിക്കുന്നു. ഒരു ഡോക്ടർ എങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ ഒരു ഡോക്ടർക്ക് എങ്കിലും ചികിത്സ പിഴവ് വന്നിട്ടുണ്ടെങ്കിൽ അത് സാമാന്യവൽക്കരിക്കാൻ ആയിരിക്കും പലരുടെയും ശ്രമമെന്നും ആതിര ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഡോക്ടർ മാറോടുള്ള പൊതു സമൂഹത്തിന്റെ മനോഭാവം ഞെട്ടിക്കുന്നതാണ്.

ഓർമയിൽ എവിടെയെങ്കിലും ഒരു ഡോക്ടർ എങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ ഒരു ഡോക്ടർക്ക് എങ്കിലും ചികിത്സ പിഴവ് വന്നിട്ടുണ്ടെങ്കിൽ അത് സാമാന്യവൽക്കരിക്കാൻ ആണ് പലരുടെയും ശ്രെമം.. ഫലത്തിൽ ഇത് ഏലീറ്റ് ക്ലാസിനോടുള്ള പുച്ഛം ആയി മാറുന്നു. ഭൂരിഭാഗവും വളരെ ആത്മാർഥത യോടെ ജോലി ചെയ്യുന്നവരാണെന് മറന്നു കൊണ്ടാണിത്.

ഇവരെങ്ങനെയാണ് സൊ കോൾഡ് എലീറ്റ് കാറ്റഗറിയിൽ വരുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? ഏകദേശം 15 വയസ്സ് ആവുമ്പോൾ തുടങ്ങുന്ന അദ്ധ്വാനം ആണ്.. ചുരുങ്ങിയത് അടുത്തൊരു 15 വർഷത്തേക്ക് എങ്കിലും അത് മുന്നോട്ടു കൊണ്ട് പോയവരാണ്.. അങ്ങനെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കുറെ വർഷങ്ങൾ ഇഷ്ടപെട്ട പലതും മാറ്റി വെച്ച് ഈ ഒരു സ്വപ്നത്തിനായി ശ്രമിക്കുന്നവരാണ്.. കൂടുതലും വളരെ സാധാരണക്കാരായ കുട്ടികളാണ് പഠിച്ചു മുന്നേറി വരുന്നത് എന്നും ഓർക്കേണ്ടതുണ്ട്.. കൂട്ടുകാരായ ഡോക്ടർമാർ ഉണ്ടെങ്കിൽ ആലോചിച്ചാൽ മതി. 'ഡോക്ടർ ' എന്ന ബഹുമാനം അവർ കഷ്ടപ്പെട്ട് നേടിയെടുത്തതാണ്..

ഇത് ഒരു വിഭാഗത്തിന്റെ മാത്രം കാര്യം അല്ല.. നോട്ട് നിരോധനം വന്നപ്പോൾ ബാങ്ക് ജീവനക്കാരോട് അമർഷത്തോടെ പെരുമാറിയ ഒരുപാട് പേരുണ്ട്.. വളരെയധികം സ്‌ട്രെസ്സ്ഡ് ആയിരുന്ന ആ ദിവസങ്ങളിൽ അത്രയധികം ആത്മാർത്ഥതയോടെ ജോലി ചെയ്തിട്ടും ആളുകളുടെ പെരുമാറ്റം കണ്ടു കരഞ്ഞിട്ടുണ്ട്.. കൂടെയുള്ള ഭിന്നശേഷിക്കാരനായ ചേട്ടനെ ആളുകൾ തള്ളിയിടുന്നത് കണ്ട് എന്തിനാണ് ആണ് ഇങ്ങനെ ജോലി ചെയ്യുന്നത് എന്ന് ആലോചിച്ചിട്ടുണ്ട്... പിന്നീടും ജപ്തി യുമായി ബന്ധപെട്ടും മറ്റും വാർത്തകൾ വരുമ്പോൾ സകല ബാങ്ക് ജീവനക്കാരെയും കുറ്റം പറയാൻ ആളുകൾ വെമ്പൽ കൊള്ളുന്നത് കണ്ടിട്ടുണ്ട്..

ഹേ മനുഷ്യരെ... രോഗിയുടെ മരണ വിവരം അറിയിച്ച ആ ഡോക്ടറും നിയമപ്രകാരം ജപ്തി നോട്ടീസ് പതിക്കാൻ പോകുന്ന ഞങ്ങളും ചെയ്യുന്നത് ഞങ്ങളുടെ ജോലിയാണ്. മീഡിയയും രാഷ്ട്രീയ പാർട്ടികളും ഇത് ചൂഷണം ചെയ്യുമ്പോൾ നിങ്ങളോട് നന്നായി പെരുമാറിയ ഒരു ഡോക്ടറെയോ ഒരു സർക്കാർ ഉദ്യോഗസ്ഥനെയോ ഒരു ബാങ്ക് ജീവനക്കാരെനെയോ നിങ്ങൾക്ക് ഉറപ്പായും ഓർക്കാൻ കഴിയും.

എല്ലാ മനുഷ്യരും വൾനറബിൾ ആണ്.. അതിനി ഡോക്ടറായാലും മറ്റേത് ഉയർന്ന ഉദ്യോഗസ്ഥരായാലും..

ചേർത്ത് പിടിക്കുക

മനുഷ്യത്വത്തോടെ പെരുമാറുക.

നീതി എന്നത് എല്ലാ മനുഷ്യരും അർഹിക്കുന്നുണ്ട്.

Athira Usha Vasudevan