Thursday 18 May 2023 03:23 PM IST : By സ്വന്തം ലേഖകൻ

‘ലൈംഗികത എന്ന വികാരത്തോട് തന്നെ അറപ്പ്തോന്നും, ഇപ്പോഴും ആ രംഗം ഓർക്കുമ്പോൾ മാനസിക ബുദ്ധിമുട്ടുണ്ട്

showman-and-exhibitionism

കുട്ടികളുെട മുന്നില്‍ നഗ്നത കാട്ടി എന്ന കുറ്റത്തിന് പ്രമുഖ സിനിമാ നടനെ െപാലീസ് അറസ്റ്റ് െചയ്തത് അടുത്തിടെയാണ്. ഇപ്പോഴിതാ ബസിൽ യാത്ര ചെയ്ത മസ്താനി എന്നു പേരുള്ള പെൺകുട്ടിയോട് മോശമായി പെരുമാറിയ വ്യക്തിയുടെ വാർത്തയും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്ര ചെയ്യവേ അടുത്തുവന്നിരുന്ന് മോശം ഉദ്ദേശ്യത്തോടെ സ്പർശിച്ച വ്യക്തിയെയാണ് മസ്താനി പൊതുസമൂഹത്തിന് മുന്നിലേക്ക് ഇട്ടുകൊടുത്തത്. രണ്ട് സ്ത്രീകള്‍ ഇരിക്കുന്നതിന്റെ നടുക്ക് വന്നിരിക്കുകയായിരുന്നു അയാൾ. തുടക്കത്തിൽ എന്തൊക്കെയോ ചോദിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ശരീരത്തില്‍ തെറ്റായ ഉദ്ദേശ്യത്തോടെ സ്പർശിച്ചു കൊണ്ടേയിരുന്നു. അതുമാത്രമല്ല മാത്രമല്ല അയാൾ സ്വയംഭോഗത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന് മസ്താനി ഞെട്ടലോടെ പറയുന്നു. വി‍ഡിയോ തെളിവു സഹിതമാണ് മസ്താനി സംഭവം വിശദീകരിച്ചത്. തൃശൂർ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.

ഫ്ലാഷിങ് എന്നറിയപ്പെടുന്ന നഗ്നതാ പ്രദര്‍ശനം നമ്മുടെ നാട്ടിലും ഉണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി സോഷ്യൽമീഡിയയിലൂടെ പറഞ്ഞത് മാസങ്ങള്‍ക്കു മുന്‍പാണ്. പക്ഷേ, മിക്ക പുരുഷന്മാര്‍ക്കും പറഞ്ഞതത്ര ഇഷ്ടപ്പെട്ടില്ല. ‘ഏതു നൂറ്റാണ്ടിലെ കാര്യമാണ് സുഹൃത്തേ, ഈ പ റയുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോഴതൊന്നും ഇല്ല’  എന്നുള്ള എതിര്‍പ്പുമായെത്തി.

സ്ത്രീകള്‍ പറയുന്നതു മറിച്ചാണ്. ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ‘വനിത’യുെട ചോദ്യത്തിന് ബഹുഭൂരിപക്ഷം സ്ത്രീകളും രണ്ടാമതൊന്ന് ആലോചിക്കാതെ ഉത്തരം പറഞ്ഞു, ‘ഉണ്ട്’  കാലാകാലങ്ങളായി സഹിച്ചിട്ടും പരാതിപ്പെട്ടിട്ടും പോരാടിയിട്ടും ഇ തൊക്കെ ആവർത്തിക്കപ്പെടുന്നതിന്റെ രോഷമുണ്ട് ഓരോ പെൺശബ്ദത്തിലും... വനിത 2022ൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ഫീച്ചര്‍ പുതിയ സംഭവങ്ങളുടെ പശ്ചാചത്തലത്തിൽ ഒരിക്കൽ കൂടി...

പ്രതികരിക്കുന്നവരല്ല കുറ്റക്കാർ സുഫൈറ, സ്റ്റാഫ് നഴ്സ്, ജിദ്ദ

നഗ്നത പ്രദർശനത്തിന് സാക്ഷിയാകാത്ത പെൺകുട്ടികൾ തന്നെ കുറവായിരിക്കും. ഹോസ്റ്റലിൽ താമസിച്ചവർക്ക് അറിയാം, അതിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട്.

ഞാൻ നഴ്സിങ് പഠിക്കുന്ന സമയത്ത് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുമ്പോൾ ആൾക്കൂട്ടമുള്ള ഒരു ബസ് സ്റ്റോപ്പിനരികിൽ ഒരാൾ മാത്രം പിൻതിരിഞ്ഞു നിൽക്കുന്നു.

ഇത് ദൂരേ നിന്നേ കാണാം. തരക്കേടില്ലാതെ വസ്ത്രം ധ രിച്ചിരിക്കുന്ന ആൾ. പെട്ടെന്ന് സുഹൃത്ത് ‘അങ്ങോട്ട് നോക്കല്ലേ സുഫീ’ എന്ന് പറഞ്ഞതും ഞാൻ തിരിഞ്ഞ് നോക്കിയതും ഒരുമിച്ച്. അയാളുടെ ലിംഗത്തിൽ നിന്നു സെമെൻ പുറത്ത് വരുന്ന രംഗമാണ് കണ്ടത്.

ലൈംഗികത എന്ന വികാരത്തോട് തന്നെ അറപ്പ് തോന്നുന്ന തരത്തിൽ ഇതൊക്കെ പലയാളുകളേയും ബാധിക്കും. ഇപ്പോഴും ആ രംഗം ഒാർക്കുമ്പോൾ മാനസിക ബുദ്ധിമുട്ടുണ്ട്.

പണ്ടത്തെ പോലെയല്ല ഇ ന്നത്തെ പെൺകുട്ടികൾ. അവ ർ ശക്തമായി തന്നെ പ്രതികരിക്കുന്നുണ്ട്. ഒരു നോട്ടം കൊണ്ട് പോലും ശല്യപ്പെടുത്തുന്നവരെ സഹിക്കേണ്ട ആവശ്യമില്ലെന്ന് ഇന്നത്തെയാളുകൾ മ നസ്സിലാക്കുന്നുണ്ട്. പക്ഷേ, ഇപ്പോൾ പ്രതികരിക്കുന്നവരാണ് മോശക്കാർ.

ഇത്തരം ചിന്തയ്ക്ക് മാറ്റം വരണം. സമൂഹം മുഴുവനും ഇങ്ങനെയാണെന്നല്ലല്ലോ ഇതുകൊണ്ട് നമ്മൾ തുറന്നുപറയുന്നത്.