Tuesday 16 May 2023 03:04 PM IST : By സ്വന്തം ലേഖകൻ

കാസര്‍കോട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി കുളിമുറിയില്‍ മരിച്ചനിലയില്‍

Pranamiya-death

കാസര്‍കോട് ബെള്ളൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊറഗപ്പ–പുഷ്പ ദമ്പതികളുടെ മകള്‍ പ്രണമിയ ആണ് മരിച്ചത്. ആത്മഹത്യയെന്ന് സൂചന. സംഭവത്തിൽ ആദൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബെള്ളൂർ വാണിനഗർ ഹയർ സെകൻഡറി സ്‌കൂളിലെ വിദ്യാർഥിനിയാണ്. തിങ്കളാഴ്ച രാത്രി 10.45 മണിയോടെയാണ് സംഭവം. കുളിമുറിയിലേക്ക് പോയ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഈ വർഷം പ്ലസ് ടു ക്ലാസിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം സംഭവിച്ചത്. മരണത്തെ കുറിച്ച് ആദൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമായിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.  

കൊറഗപ്പ–പുഷ്പ ദമ്പതികളുടെ മകള്‍ പ്രണമിയ ആണ് മരിച്ചത്....

Read more at: https://www.manoramaonline.com/news/latest-news/2023/05/16/student-found-dead-in-bathroom-in-kasaragod.html?fbclid=IwAR1E81eRFTTzBI3Ky5AmHkmJYvnbPlowf-v2m-m5pkZu7SrBPNaV-PjZH5I