Friday 06 January 2023 03:35 PM IST : By സ്വന്തം ലേഖകൻ

‘ഓരോ യാത്ര പോകുമ്പോഴും ഉമ്മ തന്നു യാത്രയാക്കുന്ന ഭാര്യ, കേട്ടത് ചങ്കുപൊള്ളുന്ന അപവാദം’: നിയമവും ദാമ്പത്യത്തിലെ അവിശ്വസ്തതയും

advocate-sindhu-law-spike

സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് േകസ് സ്റ്റഡികളിലൂെട വിശദമാക്കുന്ന പംക്തി

(സംഭവങ്ങള്‍ യഥാർഥമെങ്കിലും േപരുകള്‍ മാറ്റിയാണ് പ്രതിപാദിച്ചിരിക്കുന്നത്)

സുഹൃത്തുക്കളുടെ ഇടയിലെ മാതൃകാദമ്പതിമാരാണു സുനിലും ബീനയും. ക്ലബിലെ ഏത് ആഘോഷങ്ങളിലും ബീനയാണ് അവതാരക. ഏവരേയും ആകർഷിക്കുന്ന സ്വഭാവരീതി, ഇണങ്ങുന്ന വസ്ത്രധാരണം, വ്യത്യസ്തമായ കഴിവുകൾ.

സുനിലും സ്മാര്‍ട്ടാണ്. െചറിയ പ്രായത്തില്‍ തന്നെ ഇത്രയും വലിയ െപാസിഷനിലെത്തിയല്ലോ എന്നു പറഞ്ഞു മറ്റുള്ളവര്‍ അസൂയപ്പെടുമെങ്കിലും ഒാഫിസിലും സുനിലിനെ എല്ലാവര്‍ക്കും കാര്യമാണ്. ഫ്ലാറ്റിലാണെങ്കില്‍ എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലുണ്ടാകും. അവധിക്കാലത്തു ടൂര്‍ സംഘടിപ്പിക്കാനും ഒാണാഘോഷത്തിനും ഒക്കെ മുന്നിട്ടിറങ്ങും.

ഇവരുെട ഒരേയൊരു മകൾ, രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. ഊട്ടിയിലെ പ്രശസ്തമായ റസിഡൻഷ്യൽ സ്കൂളിൽ. സുനിലിനു മ കളെ ദൂരെ വിട്ടു പഠിപ്പിക്കുന്നത് ഇഷ്ടമല്ലായിരുന്നു. എന്നാൽ ബീന അതുപോലൊരു സ്കൂളിൽ പഠിച്ചു വളർന്നതുകൊണ്ടു തന്റെ മകളും അങ്ങനെ തന്നെ വളരണമെന്നു നി ർബന്ധം പിടിച്ചു. പുറമേയുള്ള പകിട്ടുകള്‍ കണ്ടു മയങ്ങിയതിനാലാകാം, സുനിലിന്‍റെയും ബീനയുെടയും ജീവിതത്തിലെ അസംതൃപ്തികൾ ആരും അറിഞ്ഞില്ല.

സുനിലിന് ഒാഫിസ് സംബന്ധമായി ഇടയ്ക്കിടയ്ക്കു വിദേശയാത്രകളുണ്ട്. ദുബായിലും െെചനയിലും ഒക്കെ. ഒരുതവണ വിദേശയാത്ര കഴിഞ്ഞു വന്ന ദിവസം ഫ്ലാറ്റിലെ സെക്യൂരിറ്റി െഞട്ടിക്കുന്ന ഒരു വിവരവുമായി സുനിലിനെ കാണാനെത്തി. ‘‘സാറിനോട് ഇതു പറയുന്നതില്‍ വിഷമമുണ്ട്. എങ്കിലും പറയാതിരിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല. സര്‍ യാത്ര േപാകുന്ന പല അ വസരങ്ങളിലും ഒരാള്‍ മാഡത്തെ കാണാന്‍ വരുന്നുണ്ട്. ചില ദിവസങ്ങളില്‍ രാത്രിയും ഇവിെട തങ്ങുന്നുണ്ടെന്നു തോന്നുന്നു. മാഡത്തിന് എന്നെ വലിയ കാര്യമാണ്. പണം തന്നും അല്ലാതെയും ഒക്കെ സഹായിച്ചിട്ടുമുണ്ട്. അതാണ് ഇതുവരെ ഒന്നും പറയാതിരുന്നത്. സര്‍ ശ്രദ്ധിക്കണം.’’

സുനിലിനു തല കറങ്ങുന്നതു പോലെ തോന്നി. ഒാരോ യാത്ര പോകുമ്പോഴും ഉമ്മ തന്നു യാത്രയാക്കുന്ന ഭാര്യയെക്കുറിച്ചാണ് ഈ അപവാദം േകള്‍ക്കുന്നത്. ബീനയെ െകാന്നിട്ടു ജീവിതം അവസാനിപ്പിക്കാനാണ് ആദ്യം േതാന്നിയത്. പിന്നെ കരുതി, ‘േവണ്ട, ഒരാള്‍ പറഞ്ഞു എന്നു കരുതി എടുത്തു ചാടി ഒന്നും ചെയ്യേണ്ട. സത്യം കണ്ടെത്തണം. എന്നിട്ടു തീരുമാനങ്ങളെടുക്കാം.’

തെളിവുകള്‍ തേടി

ഫ്ലാറ്റിലെ സിസിടിവി പരിശോധിക്കാനാണ് ആദ്യം ആലോചിച്ചത്. അപ്പോള്‍ മറ്റു പലരും വിവരമറിയും. സംഗതി ഒന്നുമില്ലെങ്കില്‍ തന്നെ സംശയരോഗിയായി മുദ്രകുത്തും. സുനില്‍ ആ പദ്ധതി ഉപേക്ഷിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ സുനിലിനു ദുബായില്‍ ഒരു മീറ്റിങ് വന്നു. മൂന്നു ദിവസം കഴിഞ്ഞേ വരികയുള്ളൂ എന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും സുനില്‍ നഗരത്തില്‍ ഒരു േഹാട്ടലില്‍ തന്നെ തങ്ങി. ആെരങ്കിലും വീട്ടില്‍ വന്നാല്‍ വിളിച്ചറിയിക്കണമെന്നു െസക്യൂരിറ്റിയോടും പറഞ്ഞിരുന്നു.

ഉച്ച കഴിഞ്ഞ് െസക്യൂരിറ്റിയുെട േഫാണ്‍ വന്നതോടെ സുനില്‍ തിരികെ വീട്ടിലെത്തി. കോളിങ്െബല്ലിന്‍റെ ശബ്ദം കേട്ടു വാതിൽ തുറന്ന ബീന െഞട്ടി വിളറിവെളുത്തു. കിടപ്പുമുറിയിലേക്കു കയറിച്ചെന്ന സുനില്‍ കാണുന്നത് ഷർട്ടില്ലാതെ മുണ്ടു മാത്രമുടുത്ത് വിറച്ചു നില്‍ക്കുന്ന ക്ലബ് െസക്രട്ടറി തോമസിനെയാണ്. കയ്യില്‍ കിട്ടിയ കസേരയെടുത്തു വീശിയപ്പോഴേക്കും അയാൾ ഷർട്ട് പോലുമെടുക്കാതെ ഓടി താഴെയെത്തി കാറിൽകയറി. സുനില്‍ പിന്നാലെ ഒാടി വന്നപ്പോഴേക്കും അയാള്‍ കടന്നു കളഞ്ഞിരുന്നു.

ഫ്ലാറ്റിലെത്തിയ സുനില്‍ ബീനയുെട െമാെെബല്‍ െെകക്കലാക്കി. പിന്നെ, അവരുെട അച്ഛനെ വിളിച്ച് അലറിക്കൊണ്ടു പറഞ്ഞു. ‘എത്രയും െപട്ടെന്നു വന്നു െകാണ്ടുപൊയ്ക്കോണം നിങ്ങളുെട മകളെ. അല്ലെങ്കില്‍ െകാന്നുകളയും എല്ലാത്തിെനയും ഞാ ന്‍. പൊന്നുമോള് വീട്ടില്‍ വന്നു പറയും ഇവിെടയെന്താണ് ഉണ്ടായതെന്ന്...’ ഇട്ടിരുന്ന നൈറ്റി പോലും മാറാന്‍ നില്‍ക്കാതെ കാറിന്‍റെ കീ മാത്രമെടുത്ത് അപ്പോള്‍ തന്നെ ബീന വീട്ടില്‍ നിന്നിറങ്ങി.

തൊട്ടടുത്ത ദിവസമാണു സുനില്‍ എ ന്നെ കാണാന്‍ വന്നത്. ബീനയുെട ഫോണിലെ തോമസുമായി നടത്തിയ വാട്സാപ് ചാറ്റുകളും കൈമാറിയ അശ്ലീല ചിത്രങ്ങളും എന്നെ കാണിച്ചു. പിന്നെ, ആരോടെന്നില്ലാതെ പറഞ്ഞു, ‘‘ഇതിനെല്ലാം കാരണം സുപ്രീംേകാടതിയുെട വിധിയാണ്. ഇങ്ങനെയൊക്കെ ചെയ്യുന്നതു കുറ്റകരമല്ല എന്നാണല്ലോ കോടതി പ റഞ്ഞിരിക്കുന്നത്. ആര്‍ക്കും എന്തും ആകാമല്ലോ. എന്നെ പോലെ ചതിക്കപ്പെട്ടവരുെട മനസ്സ് ആരും കാണുന്നില്ല. ഇനി ഞാനെന്തു ചെയ്യും മാഡം?’’

നിയമത്തില്‍ പറയുന്നത്

ആദ്യത്തെ ക്ഷോഭമടങ്ങി ശാന്തമായപ്പോള്‍ ഞാന്‍ സുനിലിനോടു സൗമ്യമായി പറഞ്ഞു, ‘‘വിവാഹജീവിതത്തിൽ ആര്‍ക്കും എന്തും എപ്പോഴും തോന്നിയപോലെ െചയ്യാം എന്നല്ല സുപ്രീംകോടതി പറഞ്ഞത്. മറിച്ചു കൊളോണിയൽ കാലഘട്ടത്തിൽ ഉ ണ്ടായ നിയമത്തിലെ ഒരു വകുപ്പ് റ ദ്ദാക്കപ്പെടുക മാത്രമാണ് ചെയ്തത്.

അതായത് 1860 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ജാരവൃത്തി അഥവാ വിവാഹജീവിതത്തിലെ വ്യഭിചാരം (adultery) കുറ്റകരമാക്കുന്ന 497–ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണ് എന്നു കണ്ട് അതു റദ്ദാക്കുക മാത്രമാണു ചെയ്തത്. അല്ലാതെ ഇത്തരം പ്രവൃത്തികളെ ശരിവയ്ക്കുകയല്ല ചെയ്തത്.’’

‘‘ഈ വകുപ്പും ചട്ടോം ഒന്നും എനിക്കു മനസ്സിലാകുന്നില്ല. എെന്‍റ ഭാര്യ െചയ്ത വലിയ തെറ്റ് േകാടതിയുെട മുന്നില്‍ തെറ്റല്ല എന്നാണല്ലോ വിധി പറയുന്നത്.’’ തലയില്‍ െെക െകാടുത്തിരുന്ന് സുനില്‍ വിങ്ങിപ്പൊട്ടി.

‘‘അല്ല.’’ ഞാന്‍ വിശദമാക്കി. ‘‘വിവാഹിതയായ ഒരു സ്ത്രീയുമായി ‘ഭർത്താവിന്റെ അനുവാദമില്ലാതെ’ അ ന്യപുരുഷൻ ലൈംഗികബന്ധത്തി ൽ ഏർപ്പെടുന്നതാണ് അഡല്‍റ്ററിയുടെ നിർവചനമായി 497–ാം വകുപ്പില്‍ പറഞ്ഞിരുന്നത്. വിവാഹിതയായ ഒരു സ്ത്രീയുമായി പരപുരുഷന് ലൈംഗികബന്ധത്തിൽ ഏർപ്പെടണമെങ്കിൽ ഭർത്താവിന്റെ അനുവാദം വേണം എന്നാണ് ആ വകുപ്പ് നിര്‍വചിച്ചിരുന്നത്.

അങ്ങനെ അനുവാദമില്ലാതെ ആ രെങ്കിലും മറ്റൊരാളുടെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അങ്ങനെ ചെയ്യുന്ന പുരുഷൻ കുറ്റവാളിയാണെന്നും സ്ത്രീ അവിടെ അയാളുടെ ഇര മാത്രമാണ് എന്നുമുള്ള പുരാതന സങ്കൽപമാണു സുപ്രീം കോടതി റദ്ദാക്കിയത്.

വ്യഭിചാരത്തിനു ഭർത്താവിനെ പ്രോസിക്യൂട്ട് ചെയ്യത്തക്ക രീതിയി ൽ സമാനമായ അവകാശം ഭാര്യയ്ക്ക് ഈ വകുപ്പ് നൽകിയിരുന്നുമില്ല. അങ്ങനെ സ്ത്രീകളെ അസമത്വത്തോടെ പരിഗണിച്ചിരുന്ന വ്യവസ്ഥയെയാണു ഭരണഘടനാപരമായി ശ രിയല്ല എന്നു സുപ്രീംകോടതി നിരീക്ഷിച്ചത്.’’ ഞാന്‍ പറഞ്ഞു.

അകന്നതു െതറ്റിധാരണ

റദ്ദാക്കപ്പെട്ട വകുപ്പിലെ നിർവചനമനുസരിച്ചുള്ള അഡല്‍റ്ററി (adultery) കുറ്റകരമല്ലെന്നു സുപ്രീം കോടതി പറഞ്ഞതിനാല്‍ ‘ആർക്കും വിവാഹേതരബന്ധങ്ങൾ വച്ചു പുലർത്താം’ എന്നു സുനിലിെന പോലെ പലരും തെറ്റിധരിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോഴും വിവാഹിതര്‍ക്കിടയിലെ വ്യഭിചാരം (adultery) വിവാഹമോചനത്തിനു നിയമം അനുശാസിക്കുന്ന കാരണം തന്നെയാണ്. സമൂഹം മാത്രമല്ല, നിയമവും ദാമ്പത്യത്തിലെ അവിശ്വസ്തതയെ അംഗീകരിക്കുന്നില്ല. അതു പങ്കാളിക്ക് തെളിയിക്കാൻ സാധിച്ചാൽ കുടുംബകോടതിയിലൂടെ ഡിവോഴ്സും കിട്ടും.

എല്ലാം വിശദമായി പറഞ്ഞു െകാടുത്തപ്പോള്‍ ആ വഴിക്ക് നീങ്ങാന്‍ തന്നെയായിരുന്നു സുനിലിന്‍റെ തീരുമാനം. ബീനയുടെ അവിഹിത ബന്ധം ഏൽപിച്ച മാനസികാഘാതം ക്രൂരതയായി കണക്കാക്കിയും ബീനയുടെ തോമസുമായുള്ള ബന്ധം ജാരവൃത്തി (adultery) ആയി പരിഗണിച്ചും സുനിൽ വിവാഹമോചനത്തിനു കുടുംബ കോടതിയെ സമീപിച്ചു.

സിസിടിവി ദൃശ്യങ്ങളും ബീനയുടെ ഫോണിൽ നിന്നു കിട്ടിയ ചാറ്റും ഫോട്ടോകളും ഒക്കെ സുനിലിന്‍റെ കൈവശമുള്ളതിനാല്‍, കേസ് തെളിയിക്കുന്നതിനു സുനിലിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്നു ബീന മനസ്സിലാക്കിയിരുന്നു. അതിനാല്‍ തുറന്ന കോടതിയിൽ ജോയിന്റ് ഡിവോഴ്സ് പെറ്റീഷന് തയാറാണ് എന്നവര്‍ അഭിഭാഷകന്‍ മുഖേന അറിയിച്ചു.

വിവാഹമോചന ഹർജിയോടൊന്നിച്ച്, മകളുടെ രക്ഷകർതൃത്വവും ക സ്റ്റഡിയും ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയും സുനില്‍ ഫയൽ ചെയ്തിരുന്നു.

സ്വഭാവദൂഷ്യമുള്ള അമ്മയുടെ കൂടെ മകൾ സുരക്ഷിതയല്ല എന്നാണ് സുനില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. മകളെ സ്കൂളിൽ ചെന്നു കാണാനുള്ള അവകാശം മാത്രം ബീനയ്ക്ക് നിലനിർത്തിക്കൊണ്ടു കുട്ടിയുടെ ക സ്റ്റഡിയും രക്ഷകർതൃത്വവും സുനിലിനു നൽകി കേസ് രാജിയായി. അ തു പ്രകാരം കോടതിയുടെ വിധിയുമുണ്ടായി.

പ്രശംസയും പ്രോത്സാഹനവും സ്നേഹപ്രകടനവും സമ്മാനങ്ങളുമെല്ലാം ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും പങ്കാളികൾ കൈമാറണം.

ഇല്ലെങ്കിൽ മാനസികമായ അകല്‍ച്ച അവര്‍ക്കിടയില്‍ ഉണ്ടാകാം. അ തു പിന്നീടു ബീനയ്ക്കു സംഭവിച്ചതു പോലുള്ള തെറ്റുകളിലേക്ക് അവരെ നയിക്കാം. ഉദാത്തമായ സ്നേഹം തിരിച്ചറിയാതെ പോകും. കപടസ്നേഹവുമായെത്തുന്ന പൊയ്മുഖങ്ങൾ വിശ്വസിക്കപ്പെടും.

സ്നേഹവും കരുതലും അംഗീകാരവും പങ്കാളികള്‍ പരസ്പരം പ്രതീക്ഷിക്കുന്നുണ്ട് എന്നു തിരിച്ചറിയുക. പങ്കാളികളുടെ കഴിവുകളും വിജയങ്ങളും അഭിമാനമായി കാണാനും പരാജയങ്ങൾ ഒരുമിച്ചു നേരിടാനും മനസ്സു കാണിച്ചില്ലെങ്കിൽ സൂക്ഷിക്കുക, ‘മൂന്നാമതൊതാള്‍’ അവിെട കടന്നു വരും.

കുടുംബജീവിതവും കുടുംബബന്ധങ്ങളും പിന്നെ നമ്മുെട നിയന്ത്രണത്തില്‍ പോലും അല്ലാതെയുമാകും.

വര: അഞ്ജന എസ്. രാജ്

വിവരങ്ങൾക്ക് കടപ്പാട്:

സിന്ധു ഗോപാലകൃഷ്ണന്‍
കോട്ടയം
(സിവില്‍ ഫാമിലി േകസുകള്‍ െെകകാര്യം െചയ്യുന്ന സീനിയര്‍ അഭിഭാഷക)

</p>