Wednesday 25 January 2023 02:52 PM IST : By സ്വന്തം ലേഖകൻ

‘ലൈംഗിക പ്രീതിക്കായുള്ള ആവശ്യപ്പെടല്‍, ലൈംഗിക ചുവയോടെയുള്ള റിമാർക്ക്’: തൊഴിലിടങ്ങളിലെ പീഡനം: നിയമ പോരാട്ടം ഇങ്ങനെ

child-abuse-in-school.jpg.image.784.410

തൊഴിലിടങ്ങളിൽ ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സാധിക്കുകയെന്നതു സ്ത്രീകളുടെ അ വകാശമാണ്. അതിനെതിരെയുള്ള ഏതു നീക്കവും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഇതു മുന്‍നിര്‍ത്തി, തൊഴിൽസ്ഥലത്തു സ്ത്രീകളനുഭവിക്കുന്ന െെലംഗികപീഡനങ്ങള്‍ തടയുന്നതിനു 2013 ല്‍ നിയമം പാസാക്കുകയുണ്ടായി. (Sexual Harassment of Women at Workplace (Prevention, Prohibition, and Redressal) Act 2023 ) തൊഴില്‍മേഖലയില്‍ ലൈംഗികമായി പീഡിപ്പിക്കുന്നതില്‍ നിന്നു സ്ത്രീകള്‍ക്കു സംരക്ഷണം നൽകുക, അതു തടയുക, ലൈംഗികപീഡനം സംബന്ധിച്ച പരാതികൾ പരിഹരിക്കുക തുടങ്ങിയവയാണ് ഈ നിയമം െകാണ്ട് ഉദ്ദേശിക്കുന്നത്.

ഈ നിയമത്തിൽ അനുശാസിക്കും പോലെ പത്തിൽ കൂടുതൽ തൊഴിലാളികൾ ഉള്ള എല്ലാ സ്ഥാപനങ്ങളിലും ഒരു ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരിക്കേണ്ടതാണ്. കമ്മിറ്റി രൂപീകരിക്കാത്ത സ്ഥാപനങ്ങളിലെ തൊഴിൽദായകര്‍ക്ക് അൻപതിനായിരം രൂപ വരെ പിഴശിക്ഷയും ലഭിക്കും.

ലൈംഗികപ്രീതിക്കായുള്ള ആവശ്യപ്പെടല്‍, അപേക്ഷിക്കല്‍, ലൈംഗിക ചുവയോടെയുള്ള റിമാർക്കുകള്‍, അശ്ലീലസാഹിത്യം പ്രദർശിപ്പിക്കല്‍, ലൈംഗികസ്വഭാവമുള്ള മറ്റേതെങ്കിലും അനഭിമതമായ ശാരീരികമോ വാച്യമോ വ്യംഗ്യമോ ആയ െപരുമാറ്റം എന്നിവയെല്ലാം ഈ നിയമത്തിന്‍റെ പ രിധിയില്‍ ഉള്‍പ്പെടും.

മേല്‍പറഞ്ഞ തരം അനുഭവം തൊഴിലിടത്തു വച്ച് ഉണ്ടായാൽ എത്രയും െപട്ടെന്നു നിയമസഹായം തേടണം.

താഴെപ്പറയുന്ന സാഹചര്യങ്ങളി ൽ, ലൈംഗികപീഡനവുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവൃത്തിയോ പെരുമാറ്റമോ സംഭവിക്കുകയോ നിലനി ൽക്കുകയോ ആണെങ്കിലും അതു ലൈംഗികപീഡനമായി പരിഗണിക്കുന്നതാണ്.

∙ സ്ത്രീകളുടെ തൊഴിലിൽ പ്രത്യേക പരിഗണന നൽകാമെന്നുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ വാഗ്ദാനം.

∙ സ്ത്രീകളുെട തൊഴിലിൽ ഹാനികരമായ അവഗണന ഉണ്ടാകുമെന്നുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ ഭീഷണി.

∙ നിലവിലുള്ളതോ ഭാവിയിലെയോ തൊഴിൽ സ്ഥിതിയെ സംബന്ധിച്ചു പ്രത്യക്ഷമായോ പരോക്ഷമായോ ആയ ഭീഷണി.

∙ സ്ത്രീകളുെട തൊഴിലിൽ ഇടപെടുകയോ അവൾക്കു പ്രകോപനപരമോ ആക്രമണപരമോ ആയ തൊഴിൽസാഹചര്യം ഉണ്ടാകുകയോ ചെയ്യുക.

∙ സ്ത്രീകളുെട ആരോഗ്യത്തെയും സുരക്ഷയെയും ബാധിച്ചേക്കാവുന്ന വിധത്തിൽ അപമാനകരമായ അവഗണന.

പത്തിൽ താഴെ മാത്രം തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങളിലെ പരാതികളും തൊഴിലുടമയ്ക്ക് എ തിെരയുള്ള പരാതികളും ഒക്കെ സ്വീകരിക്കുന്നതിനു ‘ലോക്കൽ കംപ്ലെയ്ന്റ് കമ്മിറ്റി’ എന്ന ഒരു ക മ്മിറ്റി ജില്ലാ ഓഫിസർ തസ്തികയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥൻ അതാതു ജില്ലകളിൽ രൂപീകരിക്കേണ്ടതാണ്. ഒരു വീട്ടുജോലിക്കാരിക്കു വീട്ടുടമയില്‍ നിന്ന് ഇതു പോ ലുള്ള അനുഭവങ്ങള്‍ ഉണ്ടായാല്‍ വരെ അവിടെ പരാതിപ്പെടാം. പിന്നീടു തുടർനടപടികളുമായി മുൻപോട്ടു പോകുകയും ചെയ്യാം.

വിവരങ്ങൾക്ക് കടപ്പാട്:

സിന്ധു ഗോപാലകൃഷ്ണന്‍
കോട്ടയം
(സിവില്‍ ഫാമിലി േകസുകള്‍ െെകകാര്യം െചയ്യുന്ന സീനിയര്‍ അഭിഭാഷക)