Tuesday 24 January 2023 11:36 AM IST : By സ്വന്തം ലേഖകൻ

‘നീ വെളിച്ചമായി, എങ്ങനെ സ്നേഹിക്കണമെന്ന് പഠിപ്പിച്ചു’; അതിയയ്ക്ക് താലി ചാര്‍ത്തി രാഹുല്‍, വിവാഹചിത്രങ്ങൾ

rahul-athiya55676

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുല്‍ വിവാഹിതനായി. നടിയും ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയുടെ മകളുമായ അതിയാ ഷെട്ടിയാണ് വധു. ക്ഷണിക്കപ്പെട്ട ചുരുക്കം അതിഥികളെ സാക്ഷിയാക്കി കെ.എല്‍. രാഹുല്‍ അതിയയ്ക്ക് താലി ചാര്‍ത്തി. ‘നീ വെളിച്ചമായി, അതില്‍ നിന്നാണ് എങ്ങനെ സ്നേഹിക്കണമെന്ന് ഞാന്‍ പഠിച്ചത്..’- വിവാഹചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രിയതമയെക്കുറിച്ച് രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

rahul9987545

സുനില്‍ ഷെട്ടിയുടെ ഖണ്ഡലയിലെ ഫാം ഹൗസിലാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍. ഇത്തവണത്തെ ഐ.പി.എല്‍ സീസണ് ശേഷം വിവാഹ വിരുന്ന് നടത്തുമെന്നാണ് ഇരുവരുടെയും കുടുംബം അറിയിച്ചത്. വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരുള്‍പ്പടെ നിരവധിപ്പേര്‍ ആശംസകളുമായെത്തി. 

rahul-athoy77

ഇന്ത്യ ന്യൂസീലാന്‍ഡ് ഏകദിന പരമ്പരക്കായി താരങ്ങളെല്ലാം ഇന്‍ഡോറിലാണെങ്കിലും മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ രോഹിത് ശര്‍മയും, വിരാട് കോലിയുമുള്‍പ്പടെ പ്രമുഖ താരങ്ങളെല്ലാം എത്തുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിനായി ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന രാഹുല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മടങ്ങിയെത്താനാണ് സാധ്യത.

Tags:
  • Spotlight