Saturday 25 February 2023 11:25 AM IST : By സ്വന്തം ലേഖകൻ

കുഞ്ഞിനു പേരിട്ടു, ചിത്രവും പങ്കുവച്ച് മഷൂറ; ബഷീർ ബഷിയ്ക്കും കുടുംബത്തിനും ആശംസയുമായി സോഷ്യൽ മീഡിയ

basheer-bashi-and-mashura-blessed-with-a-baby.jpg.image.845.440

റിയാലിറ്റി ഷോ താരവും യൂട്യൂബറുമായ ബഷീർ ബഷിയ്ക്ക് കഴിഞ്ഞ ദിവസമാണ് മൂന്നാമത് കുഞ്ഞുണ്ടായത്. ബഷീർ ബഷിയുടെ ഭാര്യ മഷൂറയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. സന്തോഷവാർത്ത ബഷീർ ബഷിയുടെ ആദ്യ ഭാര്യ സുഹാനയാണ് സോഷ്യൽ മീഡിയയില്‍ പങ്കുവച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സുഹാന പ്രിയപ്പെട്ടവരെ സന്തോഷവാർത്ത അറിയിച്ചത് പങ്കുവച്ചത്.

‘അല്ലാഹു ഒരു ആൺകുഞ്ഞിനെ ഞങ്ങൾക്ക് നൽകി അനുഗ്രഹിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. നിങ്ങളുടെ പ്രാർഥനകളിൽ ഞങ്ങളേയും ഓർക്കുക’– സുഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. സിസേറിയനിലൂടെയാണ് മഷൂറ കുഞ്ഞിന് ജന്മം നൽകിയത്.

ഇപ്പോഴിതാ കുഞ്ഞിന്റെ ചിത്രവും പേരും മഷൂറ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. മുഹമ്മദ് ഇബ്രാൻ ബഷീർ എന്നാണ് കുഞ്ഞിന് പേരിട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ ഇവർ ഹോസ്പിറ്റലിലെ വിശേഷങ്ങൾ പങ്കുവച്ചിരുന്നു. അതെല്ലാം തന്നെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരുന്നു. ആശുപത്രിയിലെത്തിയ ബഷീര്‍ ബഷിയേയും സുഹാനയേയും കണ്ട് മഷൂറ വികാരാധീനയാകുന്ന രംഗങ്ങളും വിഡിയോയിലൂടെ പുറത്തുവന്നു.

Tags:
  • Spotlight