Friday 02 December 2022 02:32 PM IST : By സ്വന്തം ലേഖകൻ

സ്റ്റീൽ പൈപ്പിനുള്ള അടിയേറ്റ് എട്ടു മാസം പ്രായമുള്ള കുഞ്ഞിനു പരുക്ക്, താടിയെല്ലിനു പൊട്ടല്‍; അച്ഛന്‍ അറസ്റ്റില്‍

baby-steel-pipe5556

അടൂർ മുണ്ടപ്പള്ളിയിൽ അച്ഛന്റെ അടിയേറ്റ് എട്ടു മാസം പ്രായമുള്ള കുഞ്ഞിന് പരുക്ക്. സ്റ്റീൽ പൈപ്പിനുള്ള അടിയേറ്റ് കു‍ഞ്ഞിന്റെ താടിയെല്ലിന് പൊട്ടലുണ്ട്. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ഷിനുമോനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ അടിക്കാന്‍ ശ്രമിക്കുമ്പോഴാണ് കുഞ്ഞിന് അടിയേറ്റത്. 

കുടുംബ വഴക്കിനിടെയാണ് സംഭവം. ഭാര്യയെയും ഇയാൾ മർദിച്ചിരുന്നു. ഷിനുമോൻ അമ്മയെ തല്ലാൻ ശ്രമിച്ചപ്പോൾ ഭാര്യ ഇടപെടുകയായിരുന്നു. തുടർന്ന് ഇയാൾ ഭാര്യയെ മർദിച്ചു. ഇതിനിടെയാണ് കുഞ്ഞിന് അടിയേൽക്കുന്നത്. 

കുട്ടിയുടെ വലതുകവിളിലെ താടിയെല്ലിന് പൊട്ടലുണ്ട്. ഭാര്യയെയും കുട്ടിയെയും ഇയാൽ സ്റ്റീൽ പൈപ്പ് കൊണ്ട് മർദിക്കുകയായിരുന്നു. ഷിനുമോന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 

Tags:
  • Spotlight