Monday 07 November 2022 03:57 PM IST : By സ്വന്തം ലേഖകൻ

മകളുടെ കോളജില്‍ ആദ്യ ദിനം; ഒരേസമയം അഭിമാനവും സങ്കടവും, കണ്ണീരോടെ അച്ഛൻ, ചേർത്തുപിടിച്ച് അമ്മ, ഹൃദ്യമായ വിഡിയോ

fatherrrrdaughter

മകളെ കോളജില്‍ ചേര്‍ത്താനെത്തിയ മാതാപിതാക്കളുടെ വി‍ഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹൃദയം കവരുന്നത്. പ്രേക്ഷാ മോഹിൽ എന്ന പെൺകുട്ടിയാണ് തന്റെ അച്ഛന്റെയും അമ്മയുടെയും ദൃശ്യങ്ങൾ ഹൃദ്യമായ കുറിപ്പോടെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. മകളെ പിരിഞ്ഞിരിക്കേണ്ടി വരുന്ന ദുഃഖത്തില്‍ കരയുന്ന അച്ഛനെയും പൊട്ടിച്ചിരിയോടെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന അമ്മയെയും വി‍‍ഡിയോയില്‍ കാണാം. 

ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രേക്ഷയുടെ ആദ്യ ദിവസമായിരുന്നു അന്ന്. അഡ്മിഷൻ പൂർത്തിയാക്കിയ ശേഷം പ്രേക്ഷയ്ക്കൊപ്പം ക്യാംപസ് ചുറ്റിക്കാണാൻ ഇറങ്ങിയതായിരുന്നു അച്ഛനും അമ്മയും. യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ മകളെ പോലെ തന്നെ അച്ഛനും ഏറെ മോഹിച്ചിരുന്നു. മകളുടെ നേട്ടമോർത്ത് അദ്ദേഹത്തിനു അഭിമാനം തോന്നി, അതേസമയം മകളെ പിരിഞ്ഞു കഴിയേണ്ടി വരുമല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടവും സഹിക്കാൻ പറ്റിയില്ല. റിക്ഷയിൽ ഇരുന്നുതന്നെ പൊട്ടിക്കരയുകയായിരുന്നു അദ്ദേഹം. 

‘ഈ ലക്ഷ്യം നേടിയെടുക്കുന്നതിനായി ഞാന്‍ നടത്തിയ കഠിനാധ്വാനവും ത്യാഗങ്ങളും എത്രത്തോളം വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ നിമിഷം. അച്ഛന്റെയും അമ്മയുടെയും സന്തോഷവും അഭിമാനവും കാണാൻ എന്തു ചെയ്യാനും ഞാൻ തയാറാണ്.’- വിഡിയോ പങ്കുവച്ചു കൊണ്ട് പ്രേക്ഷ കുറിച്ചു. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ 10 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. 

Tags:
  • Spotlight
  • Social Media Viral