Wednesday 03 May 2023 12:03 PM IST : By സ്വന്തം ലേഖകൻ

വന്ധ്യതയ്ക്ക് ഒരു നൂതന ചികിത്സാ രീതി; മൂലകോശ അധിഷ്ഠിത ചികിത്സ (ASCOT), Stem Cell Therapy

craft-dr-ashraf-stemcell-treatment-cover Dr. C. Mohamed Ashraf, Chairman & Medical Director, MD,DGO,DPS

മൂലകോശങ്ങൾ ഉപയോഗിച്ചുള്ള നവീന ചികിത്സാ രീതിയെ എല്ലാം Stem cell treatment എന്ന് പറയും. ഒരു മനുഷ്യൻ അവന്റെ മാതാവിന്റെ ഗര്‍ഭാശയത്തിൽ പത്ത് ആഴ്ച പ്രായമായ ഭ്രൂണമായിരിക്കുമ്പോൾ അതിവേഗത്തിൽ ഇരട്ടിച്ചുകൊണ്ടിരിക്കുന്ന വളരെ ഉയർന്ന സാധ്യതയുള്ള കോശങ്ങൾ ധാരാളം ഉണ്ടായിരിക്കും. ഇവയെയാണ് stem cells എന്ന് പറയുക. കുഞ്ഞ് വലുതാകുന്നതോടു കൂടി ഇവയെല്ലാം ശരീരത്തിന്റെ ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമായി ഒതുങ്ങി കൂടും. ഉദാ: അസ്ഥികളിലെ മജ്ജയിൽ (Born Marrow) ചില പ്രത്യേക തരം Fat cellsൽ. ശരീരത്തിൽ എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുമ്പോൾ മേൽപ്പറഞ്ഞ സ്ഥാനങ്ങളിൽ നിന്നും ഇത്തരം കോശങ്ങൾ പരുക്കേറ്റ സ്ഥലങ്ങളിലേക്ക് മാറ്റപ്പെടുകയാണ് പതിവ്. അങ്ങനെ അവിടെ ഒരു പുനരുജ്ജീവന പ്രക്രിയ സാധ്യമാകുന്നു.

മനുഷ്യരിൽ Stem cell ഉപയോഗിച്ചുള്ള Stem Cell therapy ചികിത്സ പ്രധാനമായും ഹൃദയത്തിലെ പേശികൾ, സുഷുമ്നാ നാഡി, Cartilage, അണ്ഡാശയം, Endometrium എന്നിവയിലെ പല അസുഖങ്ങൾക്കും ഉള്ള ഒരു ചികിത്സാ രീതിയാണ്. പ്രായം കൊണ്ടോ, അസുഖം ബാധിച്ചോ അണ്ഡാശയങ്ങളിൽ നിന്നും അണ്ഡം മാരകമായ അളവിൽ നഷ്ടപ്പെട്ടുകൊണ്ട് ഇരിക്കുന്ന അവസ്ഥയ്ക്കാണ് Diminish Ovarian Reserve (DOR) എന്ന് പറയുന്നത്, അതാണ്. വന്ധ്യതാ ചികിത്സയിൽ ഞങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. ഇത്തരക്കാരിൽ മിക്കപ്പോഴും IVF പരാജയമായിരിക്കും. ഇങ്ങനെ ഉള്ളവരിൽ പിന്നീടുള്ളൊരു പോംവഴി എന്ന് പറയുന്നത് Donor Oocyte (മൂന്നാമതൊരാളുടെ അണ്ഡം വെച്ചുള്ള) ചികിത്സയാണ്.

എന്നാൽ, CRAFT ൽ കഴിഞ്ഞ 3 വർഷമായി ASCOT (Autologous stem cell ovarian transfer) എന്ന Stem cell ചികിത്സയിലൂടെ ധാരാളം പേർക്ക് സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ നൽകാൻ സാധിച്ചിട്ടുണ്ട്. ഇതിൽ AMH എന്ന സുപ്രധാന Hormone വളരെ കുറഞ്ഞ (0.03 monogram) മൂന്ന് ദമ്പതികൾക്ക് കുഞ്ഞിനെ നൽകാൻ Craft ന് സാധിച്ചു. 49 വയസ്സുള്ള ഒരു സ്ത്രീക്കും സ്വന്തം കുഞ്ഞിനെ നൽകാൻ ഈ ചികിത്സയിലൂടെ Craft ന് സാധിച്ചു. ഇവരിൽ പലരും തന്നെ donor ചികിത്സ പരാജയപ്പെട്ടവരും അല്ലെങ്കിൽ മറ്റ് ചികിത്സാ കേന്ദ്രത്തിൽ നിന്നും donor ചികിത്സ advise ചെയ്തവരായിരുന്നു.

Endometrial Stem Cell Treatment

craft-dr-ashraf-stemcell-treatment-poster

ഗർഭധാരണത്തിന് ഏറ്റവും പ്രധാനമായ ഘട്ടങ്ങളിൽ ഒന്നാണ് ഗർഭാശയത്തിനുള്ളിലെ പാളികൾ (Endometrial lining) ഇത് ഒരു പ്രത്യേക ഘടനയിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പല അസുഖങ്ങളാലും ഈ പാളികൾക്ക് ചിലപ്പോഴെല്ലാം ക്ഷതം സംഭവിക്കാറുണ്ട്. ഇങ്ങനെയുള്ളവരിൽ IVF ചെയ്ത് ഭ്രൂണം നിക്ഷേപിക്കുമ്പോൾ മിക്കപ്പോഴും തിരസ്ക്കരിക്കപ്പെട്ട് IVF ചികിത്സ പരാജയപ്പെടാറുണ്ട്. ഇങ്ങനെയുള്ളവരിലും Stem cell ചികിത്സാ വളരെ ഫലവത്താണ്. ഈ ചികിത്സ സ്വീകരിച്ച് മൂന്നിൽ ഒന്ന് ദമ്പതികൾ സ്വന്തം കുഞ്ഞിനെ നൽകാൻ Craft ന് സാധിച്ചു എന്ന് ചാരിതാർത്ഥ്യത്തോടെ...

Dr. C. Mohamed Ashraf

Chairman & Medical Director MD,DGO,DPS