Thursday 18 May 2023 02:46 PM IST : By സ്വന്തം ലേഖകൻ

കുടുംബവഴക്ക്, ഭാര്യയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് ഭര്‍ത്താവ്! പ്രശ്നം തീര്‍ക്കാനെത്തിയ പൊലീസുകാരന്റെ മൂക്കിടിച്ച് തകര്‍ത്തു, അറസ്റ്റ്

police-attacked.jpg.image.845.440

കോട്ടയം പാമ്പാടിയിൽ പൊലീസുകാരനെ ആക്രമിച്ച് മൂക്കിടിച്ച് തകർത്ത പ്രതി പിടിയിൽ. സീനിയർ സിപിഓയെ ആക്രമിച്ച പാമ്പാടി സ്വദേശി സാം സക്കറിയയെയാണ് പിടികൂടിയത്. പൊലീസ് മർദനത്തിൽ പരുക്കേറ്റെന്ന് കാണിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു സാം. പൊലീസ് മർദ്ദനത്തിൽ പരുക്കേറ്റെന്ന് പറഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ സാം സക്കറിയായെയാണ് പൊലീസ് പിടികൂടിയത്. 

ദിവസങ്ങൾക്കു മുൻപ് പാമ്പാടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഓയ്ക്ക് സാമിന്റെ ആക്രമണത്തിൽ മൂക്കിന് സാരമായി പരുക്കേറ്റിരുന്നു. പരുക്കേറ്റ ജിബിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പിന്നാലെ കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. കുടുംബവഴക്കിനെ തുടർന്ന് സാമിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. 

പൊലീസ് എത്തുമ്പോൾ സാം ഭാര്യയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുറി തുറക്കാൻ ശ്രമിക്കുന്നതിനിടയാണ് സാം പൊലീസുകാരനെ ആക്രമിച്ചത്. പാമ്പാടി നെടുങ്കുഴി സ്വദേശിയാണ് പ്രതിയായ സാം. ആക്രമണ ശേഷം രാത്രി ഓടി രക്ഷപ്പെട്ട പ്രതിയെയാണ് ദിവസങ്ങൾക്ക് ശേഷം പിടികൂടുന്നത്.

Tags:
  • Spotlight