Friday 09 June 2023 03:11 PM IST : By സ്വന്തം ലേഖകൻ

മലപ്പുറത്തുനിന്ന് കാൽനടയായി ഹജ്ജിനു പുറപ്പെട്ടു; 8000 ത്തിലധികം കിലോമീറ്ററുകള്‍ താണ്ടി വിശുദ്ധ ഭൂമിയില്‍ ശിഹാബ് ചോറ്റൂർ

shihab-45

മലപ്പുറത്തുനിന്ന് കാൽനടയായി ഹജ്ജിനു പുറപ്പെട്ട ശിഹാബ് ചോറ്റൂർ 370 ദിവസങ്ങളും 8000 ത്തിലധികം കിലോമീറ്ററുകളും താണ്ടി വിശുദ്ധ ഭൂമിയിലെത്തി. മക്കയിലെത്തിയ ശിഹാബ് ഉംറ നിർവഹിച്ചു. മാതാവ് സൈനബയും ശിഹാബിനൊപ്പം ഹജ് ചെയ്യാനായി ഉടൻ നാട്ടിൽനിന്ന് മക്കയിലെത്തും. 

2022 ജൂൺ 2ന് ആണ് കാൽനടയായി ശിഹാബ് ഹജ്ജിനു പുറപ്പെട്ടത്. 7 സംസ്ഥാനങ്ങളിലൂടെ 3300 കിലോമീറ്റർ സഞ്ചരിച്ച് സെപ്റ്റംബറിൽ ഇന്ത്യാ–പാക് അതിർത്തിയിലെത്തി. പാക്കിസ്ഥാൻ ട്രാൻസിറ്റ് വീസ അനുവദിക്കാൻ വൈകിയതിനാൽ 4 മാസം അതിർത്തിയിൽ കഴിയേണ്ടിവന്നു. സാങ്കേതിക തടസ്സങ്ങൾ നീക്കിയ ശേഷം ഈ വർഷം ഫെബ്രുവരിയിലാണ് അതിർത്തി കടന്ന് യാത്ര തുടർന്നത്. 

പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങൾ പിന്നിട്ട് കഴിഞ്ഞ മാസം 10ന് സൗദി അറേബ്യയിലെ മദീനയിലെത്തി. 21 ദിവസം മദീനയിൽ ചെലവഴിച്ച ശേഷമാണ് മക്കയിലേക്കു പുറപ്പെട്ടത്. മദീനയിൽനിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റർ 9 ദിവസം കൊണ്ടാണ് പിന്നിട്ടത്.

Tags:
  • Spotlight