Saturday 27 May 2023 12:48 PM IST : By സ്വന്തം ലേഖകൻ

പൊളിഞ്ഞു വീഴാറായ ചുമര്‍, തല തട്ടുന്ന മേല്‍ക്കൂര; മണിയുടെ ദുരിത ജീവിതം, രോഗികളായ മൂന്നു മക്കളുമായി കനിവ് തേടുന്നു

manifhh567gjhuj

പൊളിഞ്ഞു വീഴാറായ വീട്ടില്‍ രോഗികളായ മൂന്നു മക്കളെയും പരിചരിച്ച് കഴിയുകയാണ് തൃശൂര്‍ പീച്ചിക്കടുത്തെ മണി എന്ന 62 വയസുകാരി. നാട്ടുകാര്‍ നല്‍കുന്ന റേഷനരി അടക്കമുള്ള സഹായത്തിലാണ് മണി ജീവിക്കുന്നത്. 39 വയസ്സായി മണിയുടെ മൂത്ത മകള്‍ രാധയ്ക്ക്. നടക്കാന്‍ സാധിക്കില്ല, 46 വയസ്സുള്ള മൂത്തമകന് മുട്ടിന് സ്വാധീനക്കുറവും ഇളയ മകന് മാനസികാസ്വസ്ഥ്യവും. അമ്മ മണിക്കാകട്ടെ കണ്ണ് ഓപ്പറേഷന്‍ കഴി‍ഞ്ഞത് ഈ അടുത്താണ്. 

കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഈ നാലുപേരും ദിവസം കഴിച്ച് കൂട്ടുന്ന പീച്ചിക്കടുത്തെ വീടിന്റെ സ്ഥിതിയാണിത്. രണ്ടര സെന്‍റില്‍ പാതി തകര്‍ന്ന കൂര. പൊട്ടിയ ഓട് പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ച് കെട്ടിയാണ് മറക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ ഓടുകളും തല തട്ടുന്ന മേല്‍ക്കൂരയും. പൊളിഞ്ഞ് വീഴാറായ ചുമരില്‍ പലക വച്ചാണ് മുന്നോട്ട് പോകുന്നത്. 

ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ജോലിക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയാണ് മണിക്ക്. പറ്റുന്ന കാലത്ത് പല ജോലിക്കും പോയി കുടുംബം പുലര്‍ത്തി. ഇപ്പോള്‍ അതിന് പറ്റാത്ത സ്ഥിതിയാണ്. ആരുടെയൊക്കയോ സഹായത്തിലാണ് ഇത് വരെ എത്തിയത്. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ചതോടെയാണ് മണിയുടെ ദുരിത ജീവിതം തുടങ്ങുന്നത്. നടക്കാന്‍ പൊലും പറ്റാത്ത മക്കളുമായി എങ്ങോട്ട് പോകണമെന്നറിയാതെ ദിവസങ്ങള്‍ കഴിച്ച് കൂട്ടുകയാണ് ഈ അമ്മ.

Tags:
  • Spotlight