Saturday 25 February 2023 12:39 PM IST : By സ്വന്തം ലേഖകൻ

ഒരു വർഷത്തിലേറെയായി പ്രണയം, വിവാഹം റ‌ജിസ്റ്റര്‍ ചെയ്യാന്‍ യുവാവ് എത്തിയല്ല; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍!

dhanya-demise

കൊല്ലം കടയ്ക്കലില്‍ 23 വയസുളള യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണൂർ മധു ഭവനിൽ ധന്യയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് നിഗമനം. വീട്ടിലെ കിടപ്പുമുറിയിലാണ് ധന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയെന്നാണ് നിഗമനം. മണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയായ യുവാവുമായി ഒരു വർഷത്തിലേറെയായി ധന്യ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുന്‍പ് ധന്യയെ വീട്ടിൽ നിന്ന് കാണാതായിരുന്നു.

തുടർന്ന് ബന്ധുക്കളും പൊലീസും നടത്തിയ അന്വേഷണത്തില്‍ യുവാവിനൊപ്പമാണെന്ന് കണ്ടെത്തി. ധന്യയെ വിവാഹം ചെയ്യാമെന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ യുവാവ് സമ്മതിക്കുകയും ചെയ്തു. ധന്യയും വീട്ടുകാരും വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി എത്തിയെങ്കിലും യുവാവ് എത്തിയില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇതിന്റെ മനോവിഷമത്തില്‍ ധന്യ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ അമ്മ വിദേശത്താണ്. ബന്ധുക്കളോടൊപ്പമായിരുന്നു ധന്യയുടെ താമസം.

Tags:
  • Spotlight