Thursday 23 March 2023 02:36 PM IST : By സ്വന്തം ലേഖകൻ

‘വേർതിരിവൊന്നുമവളെ തളർത്തിയില്ല, നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്‌ദമാകും’; അഭിഭാഷക പത്മലക്ഷ്മിയെ അഭിനന്ദിച്ച് മന്ത്രി ഡോ. ആര്‍ ബിന്ദു

adv-padmallakkk6778

കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷകയെന്ന ഖ്യാതി ഇനി പത്മലക്ഷ്മിക്ക് സ്വന്തം. 1528 അഭിഭാഷകരോടൊപ്പമായിരുന്നു പത്മലക്ഷ്മിയുടെ എൻറോൾ. നിയമചരിത്രത്തിൽ സ്വന്തം പേര് പത്മലക്ഷ്മി എഴുതിച്ചേർത്തിരിക്കുന്ന പത്മലക്ഷ്മിയെ അഭിനന്ദിച്ച് മന്ത്രി ഡോ. ആര്‍ ബിന്ദു രംഗത്തെത്തി. 

മന്ത്രി ഡോ. ആര്‍ ബിന്ദു പങ്കുവച്ച കുറിപ്പ് വായിക്കാം;

കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷക- പത്മലക്ഷ്മിയുടെ പേര് കേരളചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു.തടസ്സങ്ങൾ അനവധിയായിരുന്നു, അഭിഭാഷകയാകുകയെന്ന ചെറുപ്പം മുതലുള്ള ആഗ്രഹത്തിനു മുന്നിൽ പത്മലക്ഷ്മിയ്ക്ക്. വേർതിരിവൊന്നുമവളെ തളർത്തിയില്ല എന്നത് അഭിമാനം നൽകുന്നു.  

അഭിഭാഷകരായി സനത് എടുത്ത 1529 പേരിൽ ഒന്നാമതായാണ്‌ പത്മയുടെ പേരു വിളിച്ചത്‌. നിയമപരിജ്ഞാനത്തിന്റെ കരുത്ത്, നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്‌ദമാക്കി മാറ്റാൻ ഇനി പത്മലക്ഷ്‌മിയുമുണ്ടാകും. എറണാകുളം ഗവ. ലോ കോളേജിൽ നിന്നാണ് പത്മലക്ഷ്മി  നിയമബിരുദമെടുത്തത്. 

ഭൗതികശാസ്‌ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കി രണ്ടു‌ വർഷത്തിനുശേഷമാണ് നിയമപഠനത്തിനു ചേർന്നത്. ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്ന് കൂടുതൽപേർ അഭിഭാഷകവൃത്തിയിലേക്ക് കടന്നുവരാൻ പത്മലക്ഷ്മിയുടെ ജീവിതം പ്രചോദനമാകും. പത്മലക്ഷ്മിക്ക് സ്നേഹം, അനുമോദനങ്ങൾ.

Tags:
  • Spotlight
  • Social Media Viral