Friday 20 January 2023 12:05 PM IST : By സ്വന്തം ലേഖകൻ

വീണ്ടും മഞ്ഞുവീഴ്ച രൂക്ഷം, താപനില മൈനസ് മൂന്നിലെത്തി; തണുത്തു വിറച്ച് മൂന്നാർ മലനിരകൾ

idukki-munnar-hills-covered-with-snow-again.jpg.image.845.440

നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം മൂന്നാറിൽ വീണ്ടും താപനില മൈനസിലെത്തി. ഇതോടെ പ്രദേശത്ത് വീണ്ടും മഞ്ഞുവീഴ്ച രൂക്ഷമായി. ദേവികുളം ലാക്കാട്‌, ഓഡികെ, ഫാക്ടറി ഡിവിഷൻ എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ താപനില മൈനസ് 3 ഡിഗ്രി സെൽഷ്യസായിരുന്നു.

മൂന്നാർ ടൗൺ, കന്നിമല, ചെണ്ടുവര, ലക്ഷ്മി, ചിറ്റുവര, ചൊക്കനാട് ,പാമ്പാടും ഷോല എന്നിവിടങ്ങളിൽ –1 ആയിരുന്നു ഇന്നലെ രാവിലത്തെ താപനില. പാമ്പാടുംചോല, കന്നിമല, ലാക്കാട്, ഓഡികെ എന്നിവിടങ്ങളിലായിരുന്നു ഏറ്റവുമധികം മഞ്ഞുവീഴ്ചയുണ്ടായത്. ജനുവരി 9 മുതൽ 14 വരെ ഇവിടെ താപനില –4 ഡിഗ്രി സെൽഷ്യസായിരുന്നു.

അടുത്ത ദിവസങ്ങളിൽ ഒന്നു മുതൽ ആറു ഡിഗ്രി സെൽഷ്യസായിരുന്നു താപനില. നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം താപനില മൈനസിൽ എത്തിയതോടെ പകൽച്ചൂടും വർധിച്ചു. 15 മുതൽ 22 ഡിഗ്രി സെൽഷ്യസായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ താപനില.

Tags:
  • Spotlight