Wednesday 11 January 2023 11:10 AM IST : By സ്വന്തം ലേഖകൻ

മൂന്ന് മാസം മുമ്പ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നു, കൊട്ടേശ്വരമ്മ ഒടുവിൽ ബന്ധുക്കൾക്ക് അരികിൽ: കാത്തിരിപ്പ് സഫലം

missing-lady വെനിഗള വെങ്കട്ട കൊട്ടേശ്വരമ്മ പൊലീസുകാരായ ശിവാജി, ഹുസൈൻ അഭയഭവൻ ഡയറക്ടർ മേരി എസ്തപ്പാൻ, ഭർത്താവ് രവി എന്നിവർക്കൊപ്പം

ആന്ധ്രപ്രദേശ് സ്വദേശിനി കൊട്ടേശ്വരമ്മയെ 3 മാസങ്ങൾക്കു ശേഷം ബന്ധുക്കൾ കണ്ടെത്തി. കൂവപ്പടി ബത്‌ലഹം പ്രവർത്തകരുടെ ഇടപെടൽ മൂലമാണ് ബന്ധുക്കൾക്കു കൊട്ടേശ്വരമ്മയെ തിരികെ ലഭിച്ചത്.ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗന്നവാരം സ്കൂളിലെ അധ്യാപികയായ വെനിഗള വെങ്കട്ട കൊട്ടേശ്വരമ്മ കോവിഡ് ബാധിതയായതിനെ തുടർന്നു മാനസികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുകയായിരുന്നു. 

3 മാസം മുൻപു വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നു.  ബന്ധുക്കൾ ഗന്നവാരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ   അങ്കമാലി  പൊലീസ് കൊട്ടേശ്വരമ്മയെ അഭയഭവനിൽ എത്തിച്ചിട്ടുണ്ട്  എന്ന് ബന്ധുക്കൾ അറിഞ്ഞു. ഉടൻതന്നെ ഭർത്താവ് രവിയും ഗന്നവാരം സ്റ്റേഷനിലെ ശിവാജി, ഹുസൈൻ എന്നീ പൊലീസുകാരും അഭയഭവനിൽ എത്തി. ഡയറക്ടർ മേരി എസ്തപ്പാൻ  കൊട്ടേശ്വരമ്മയെ  ബന്ധുക്കളെ ഏൽപിച്ചു.