Friday 03 February 2023 12:41 PM IST : By സ്വന്തം ലേഖകൻ

വിലക്കിഴിവുകളും ഓഫറുകളുമായി വനിത ഉത്സവ്; ഫർണിച്ചറിന് 50% വരെ കിഴിവ്

vanitha-utsav-exhibition-kochi-cover

കലൂർ രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന വനിത ഉത്സവ് ഷോപ്പിങ് മേളയിൽ ഫർണിച്ചറിനു വൻ വിലക്കിഴിവ്. വീടിന് ആവശ്യമായ ഏത് ഫർണിച്ചറും റിയ ലൈഫ് സ്റ്റൈൽ ഫർണിച്ചർ സ്റ്റോറിൽ നിന്ന് 50% വിലക്കിഴിവിൽ വാങ്ങാം. പത്തു വർഷത്തേക്ക് റീപ്ലേസ്മെന്റ് ഗാരന്റി ലഭിക്കും.

ക്യുആർഎസിന്റെ സ്റ്റാളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്കു വൻ വിലക്കുറവും ഓഫറുകളുമുണ്ട്. ഇ-സ്പീഡ് ഇലക്ട്രിക്സൈക്കിളുകളാണ് വാഹന സോണിലെ കൗതുകങ്ങളിൽ ഒന്ന്.

vanitha-utsav-exhibition-kochi-stalls

ഹിമാലയൻ ബാഗ്സ് ഒരുക്കുന്ന ചണ കൊണ്ടുള്ള ഉൽപ്പന്നങ്ങളും ആകർഷകം. സിവ മെറ്റേണിറ്റി വെയറിന്റെ സ്റ്റാളിൽ മെറ്റേണിറ്റി കിറ്റിന് 30% കിഴിവുണ്ട്. മെറ്റേണിറ്റി വെയർ വാങ്ങുമ്പോൾ ഒന്ന് സൗജന്യം.

കഫെ കുടുംബശ്രീയുടെ ഫൂഡ് കോർട്ടിലെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് അഞ്ചു പച്ചക്കറികൾ ചേർത്ത് തയാറാക്കുന്ന പഞ്ചനക്ഷത്ര പായസം.

vanitha-utsav-exhibition-kochi-poster

പ്രദർശന സമയം ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 9 വരെ. ഉത്സവിന്റെ പരസ്യ കട്ടിങ്ങുമായി വരുന്നവർക്ക് പ്രവേശനം സൗജന്യം. കുട്ടിപ്പാട്ടുകാരായ കൗശിക്കും വൈഷ്ണവിയും നയിക്കുന്ന ഗാനമേള വൈകിട്ട് 7ന്