Thursday 01 December 2022 05:10 PM IST : By സ്വന്തം ലേഖകൻ

ടെൻഷൻ ഇല്ലാതെ വീടുപണിയാൻ വഴികളുമായി വീട് പ്രദർശനം; ഡിസംബർ 10 മുതൽ‌ കോഴിക്കോട്‌ സ്വപ്നനഗരിയിൽ

veedu-exhibition-kozhikode-news-cover

മികച്ച വീടൊരുക്കാൻ വഴികാട്ടുന്ന അറിവുകളും കാഴ്ചകളുമായി വീട് പ്രദർശനം ഡിസംബർ 10 ന് തുടങ്ങും. കോഴിക്കോട്‌ സ്വപ്നനഗരി ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ വേദിയിലാണ് പ്രദർശനം. രാവിലെ 11 മുതൽ രാത്രി എട്ട് വരെ പ്രദർശനം കാണാം. 13 വരെയാണ് പ്രദർശനം.

veedu-exhibition-kozhikode-news-stalls

നിർമാണമേഖലയിലെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയുമായി നൂറോളം സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. മലയാളികളുടെ പ്രിയപ്പെട്ട ആർക്കിടെക്ചർ ഡിസൈൻ മാസികയായ വനിത വീട് ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രമുഖ സാനിറ്ററിവെയർ ബ്രാൻ‌ഡ് സെറ ആണ് മുഖ്യ പ്രായോജകർ. ടെക് എനേബിൾഡ് കൺസ്ട്രക്‌ഷൻ കമ്പനി ബിൽഡ്നെക്സ്റ്റ് ആണ് പവേർഡ് ബൈ സ്പോൺസർ.

veedu-exhibition-kozhikode-news-banner

വീടുനിർമിക്കാനും പുതുക്കിപ്പണിയാനും ആഗ്രഹിക്കുന്നവർക്ക് നിർമാണവസ്തുക്കളെല്ലാം ഒറ്റ മേൽക്കൂരയ്ക്കു കീഴിലായി കണ്ടറിയാനാകും വിധമാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. അവ ആകർഷകമായ വിലയിൽ സ്വന്തമാക്കാനും അവസരമുണ്ടാകും. സാനിറ്ററിവെയർ, ഫ്ലോറിങ് റൂഫിങ് മെറ്റീരിയൽ, മോഡുലാർ കിച്ചൻ അക്സസറീസ്, ഫർണിച്ചർ, പെയിന്റ് ആൻഡ് പോളിഷ്, വാട്ടർടാങ്ക് തുടങ്ങിയവയുടെയെല്ലാം മുൻനിര കമ്പനികളുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. സ്മാർപാളിച്ചകളില്ലാതെ വീടുനിർമാണം പൂർത്തിയാക്കാൻ സഹായിക്കുന്ന അറിവുകൾ പങ്കുവയ്ക്കുന്ന സെമിനാറുകളും പ്രദർശനത്തിന്റെ മാറ്റുകൂട്ടും. പൂർണമായി ശീതീകരിച്ച വേദിയിലാണ് പ്രദർശനം. പ്രവേശനം സൗജന്യം.