Friday 24 December 2021 04:50 PM IST : By സ്വന്തം ലേഖകൻ

ചോറും കസ്‌ക്കസും ചേർത്ത സൗന്ദര്യക്കൂട്ട്; മുഖം മിന്നി തിളങ്ങാൻ ലെനയുടെ മാജിക് ഫെയ്‌സ് മാസ്ക്

beautymaskkbbb

മുഖകാന്തി വർധിപ്പിച്ച് നൈസർഗികമായ സൗന്ദര്യം ലഭിക്കാൻ ഒരു മാജിക് ഫെയ്‌സ് മാസ്ക്. പ്രിയതാരം ലെനയാണ് ഈ സൗന്ദര്യക്കൂട്ട് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ചുളിവുകൾ ഇല്ലാതാക്കി മുഖത്തിനു തിളക്കം നൽകുന്നതാണ് ഈ ഫെയ്‌സ് മാസ്ക്.  

ഫെയ്‌സ് മാസ്ക് തയാറാക്കുന്ന വിധം; 

രണ്ടു ടേബിൾ സ്പൂൺ ചോറ്, രണ്ടു ടേബിൾ സ്പൂൺ കസ്ക്കസ് (വെള്ളത്തിൽ കുതിർത്തത്) + വിറ്റാമിൻ ഇ (ഓപ്ഷണൽ) അല്ലെങ്കിൽ വെളിച്ചെണ്ണ അഞ്ചു തുള്ളി ഇവയെല്ലാം ഒരുമിച്ച് മിക്സിയിൽ അടിച്ചു പേസ്റ്റ് രൂപത്തിലാക്കുക. ഈ കൂട്ട് 20 മിനിറ്റ് മുഖത്ത് ഇട്ട ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ബാക്കിയുള്ള കൂട്ട് ഫ്രിഡ്ജിൽ വച്ച് വീണ്ടും ഉപയോഗിക്കാം.

Tags:
  • Glam Up
  • Beauty Tips