Saturday 26 February 2022 01:08 PM IST

‘ഡാൻസ് കളിക്കുന്നതിനൊപ്പം തന്നെ ഞാൻ വീട്ടിൽ നിലത്തിരുന്ന് തറ തുടച്ചിട്ടുണ്ട്, അടിച്ചു വാരിയിട്ടുണ്ട്; ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങളാണത്’

Lakshmi Premkumar

Sub Editor

shhhfdparthyyyuuu

ആദ്യ ചെക്കപ്പിന് ആശുപത്രിയിൽ ചെന്നപ്പോൾ തന്നെ ‍ഡോക്ടർ പറഞ്ഞു മറ്റ് ആരോഗ്യ പ്രശ്നങ്ങളോന്നുമില്ലെന്ന്. ഇഷ്ടമുള്ളതെല്ലാം ചെയ്തോളൂ എന്ന് ഡോക്ടർ പറഞ്ഞതാണ് പ്രസവത്തിന്റെ തലേദിവസം വരെ ഡാൻസ് കളിക്കാൻ കിട്ടിയ കോൺഫിഡൻസ്.

ലോക്‌ഡൗൺ ആയതോടെ എന്റെ അമ്മ വരെ ഒന്ന് പേടിച്ചു. എനിക്ക് ഡിപ്രഷനെങ്ങാനും ഉണ്ടാകുമോ എന്ന്. കാരണം 24 മണിക്കൂറും എൻഗേജ്ഡ് ആയിരിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. ഗർഭിണിയാകുന്നതിന് തൊട്ടു മുന്നേ വരെ രാവിലെ ആറു മണിക്ക് ജോലിക്ക് പോയാൽ രാത്രി ഏഴ് ആകുമ്പോഴേ തിരിച്ചെത്തൂ. ആങ്കറിങ്ങും ഷൂട്ടും ഒക്കെയായി മുഴുവൻ സമയവും ബിസി. പക്ഷേ, ഞാൻ എന്നെ തന്നെ ഏറ്റവും നന്നായി ട്യൂൺ ചെയ്ത് മറ്റൊരാളാക്കി മാറ്റിയ സമയവും കൂടിയാണ് ഗർഭകാലം.

റിലാക്സേഷൻ നൽകാൻ വഴിയുണ്ട്

പണ്ട് ചെയ്തു കൊണ്ടിരുന്ന ക്രാഫ്റ്റ് ഒക്കെ പൊടി തട്ടിയെടുത്തു. എംബ്രോയ്ഡറിയും ഗ്ലാസ്സ് പെയിന്റിങ്ങും ഒക്കെ ചെയ്ത് എപ്പോഴും എന്നെ തന്നെ ബിസിയാക്കി കൊണ്ടിരുന്നു. സത്യം പറയട്ടെ, നമ്മുടെ മനസ്സ് എപ്പോഴും തിരക്കിലായാൽ ഗർഭകാലത്തെ മൂഡ് സ്വിങ്സൊന്നും ആ വഴിക്ക് വരില്ല. ഹോർമോൺ വ്യത്യാസം ഉണ്ടായാൽ പോലും അതു നമ്മുടെ മനസ്സിനെ ബാധിക്കുകയില്ല.

ആദ്യത്തെ മൂന്ന് മാസം ഛർദിയും മോണിങ് സിക്നെസും ഉണ്ടായിരുന്നു. അതിനെ കുറിച്ച് തന്നെ എപ്പോഴും ഓർക്കുകയും, ക്ഷീണിച്ച് കിടക്കുകയും ചെയ്താൽ ഒൻപത് മാസം വരെയും അതേ മാനസികാവസ്ഥയായിരിക്കും എന്നു തോന്നി. എന്റെ മനസ്സിനെ ഒരു രീതിയിലും ക്ഷീണിക്കാൻ ഞാൻ അനുവദിച്ചിട്ടില്ല എന്നതാണ് സത്യം.

parvathyyy677877

സോഷ്യൽ മീഡിയയിലൊരു സർപ്രൈസ്

കുഞ്ഞു വരുന്നത് സോഷ്യൽ മീഡിയയിൽ സർപ്രൈസായിരിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. മിക്ക ദിവസവും ഫോട്ടോഷൂട്ടും, കൊളാബ് ഷൂട്ടും എല്ലാം ചെയ്യും. പക്ഷേ, വയറിന് മുകളിലേക്കുള്ള പടങ്ങൾ മാത്രേ പോസ്റ്റ് ചെയ്തുള്ളൂ. ലൈവ് വരുമ്പോഴും പതിവിലും ഊർജസ്വലയായിരുന്നു. ആർക്കും അ വസാനം വരെ പിടി കൊടുത്തില്ല.

ഒടുവിൽ നിറവയറോടു കൂടിയുള്ള പടം ഇട്ടപ്പോഴും ആളുകൾ വിചാരിച്ചത് ഞാൻ ഏതോ ഫോട്ടോഷൂട്ടിന് വേണ്ടി ഒരുങ്ങിയതാണെന്ന്. പിന്നെ, അതിനൊപ്പം തന്നെ ഒരു ഡാൻസ് കൂടെ ചെയ്യാൻ തോന്നി. ഡോക്ടറോട് ചോദിച്ചപ്പോൾ ഡബിൾ ഓക്കെ. ധൈര്യമായി ഒരു ഡപ്പാം കൂത്ത് തന്നെ ചെയ്തു. ഞാൻ വളരെ കംഫർട്ടായും ഏറ്റവും സന്തോഷത്തോടെയും ചെയ്ത ഡാൻസാണ്.

പക്ഷേ, ഒരുപാട് പേർ ആ ഡാൻസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ‌‘കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാനാണോ’ എന്നൊക്കെയാണ് ചോദ്യം. സത്യം പറഞ്ഞാൽ അതു കുറച്ച് വേദനിപ്പിച്ചു. ആളുകളുടെ ഇത്തരം ധാരണകൾ മാറാൻ കൂടി വേണ്ടിയാണ് പിന്നെയും രണ്ട് മൂന്ന് ഡാൻസുകൾ പോസ്റ്റ് ചെയ്തത്.

ഡാൻസ് കളിക്കുന്നതിനൊപ്പം തന്നെ ഞാൻ വീട്ടിൽ നിലത്തിരുന്ന് തറ തുടച്ചിട്ടുണ്ട്, അടിച്ചു വാരിയിട്ടുണ്ട്. എന്റെ ഡോക്ടർ പറഞ്ഞത് നിങ്ങൾ എത്രത്തോളം ഫ്ലക്സിബിൾ ആകുമോ അതിന്റെ ഗുണം നിങ്ങൾക്ക് ലേബർ റൂമിൽ അറിയാൻ കഴിയുമെന്നാണ്. ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങളാണത്. അതിനെ പേടിയുടെ തടവറയിൽ ഒതുക്കി കളയരുത്. ഒാരോ നിമിഷവും ആസ്വദിക്കുകയാണ് വേണ്ടത്.

Tags:
  • Mummy and Me
  • Parenting Tips