Tuesday 19 July 2022 04:07 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞിന് ആറുമാസം... കോവിഡ് വന്നാൽ പാലു കൊടുക്കാമോ?: ഡോക്ടറുടെ മറുപടി

covid-and-feeding

Q എന്റെ പെണ്‍കുഞ്ഞിന് ആറുമാസമാണ് പ്രായം. വിവാഹം കഴിഞ്ഞ് 15 വർഷങ്ങൾക്കു ശേഷം പിറന്ന കുട്ടിയാണ്. കോവി‍ഡ് പടര്‍ന്നു പിടിക്കുന്ന ഭയത്തിലാണ് ‍ കഴിയുന്നത്. അടുത്ത വീടുകളിൽ രോഗമെത്തി. കുഞ്ഞിന് അസുഖം വന്നാൽ കുഞ്ഞുങ്ങൾക്കും വൃദ്ധർക്കും മാരകമാകുമെന്നാണല്ലോ പറയുന്നത്. കുഞ്ഞിന് അസുഖം വരാതിരിക്കാനായി ഞങ്ങൾ വളെരയധികം ശ്രദ്ധിക്കുന്നുണ്ട്. ഞാൻ ഇതുവരെ വീടിനു പുറത്തുപോയിട്ടില്ല. പുറത്തുനിന്നും വരുന്ന ബന്ധുക്കളെ കുഞ്ഞിനെ എടുക്കാനോ കുഞ്ഞിന്റെ അരികിലിരിക്കാനോ സമ്മതിക്കാറുമില്ല. എങ്കിലും എതെങ്കിലും കാരണവശാൽ കുഞ്ഞിന് കോവിഡ് വന്നാൽ രക്ഷിക്കാനായി എന്തൊക്കെയാണ് ചെയ്യേണ്ടത്? എന്തൊക്കെയാണ് അപായ സൂചനകൾ. ഇടയ്ക്കിടെ ആന്റിജൻ ടെസ്റ്റ് നടത്തണോ? എന്റെ കൈക്കുഞ്ഞിന് രോഗം വന്നാൽ എങ്ങനെ തിരിച്ചറിയും? എനിക്ക് അസുഖം വന്നാൽ പാലു കൊടുക്കാമോ?

– ശാരദ, ഇടുക്കി

Aഅമിതഭീതിയുള്ള ഒരു അമ്മയുടെ ആശങ്കാകുലമായ മനസ്സാണ് ഇവിടെ കാണുന്നത്. കുഞ്ഞുങ്ങള്‍ക്ക് കോവിഡ് വന്നാല്‍ കൂടുതല്‍ മാരകമാകും എന്നു പറഞ്ഞതു ശരിയല്ല. സത്യം മറിച്ചാണ്. അയലത്ത് കോവിഡ് വന്നു എന്നു വിചാരിച്ചു നിങ്ങളുടെ കുട്ടിക്ക് അത് കിട്ടും എന്നു വിചാരിക്കേണ്ട.

ആറു മാസമായ കുഞ്ഞിന്റെ അമ്മ എന്ന നിലയ്ക്ക് നിങ്ങള്‍ ചെയ്യേണ്ടത്, ഒരു കാരണവശാലും വീടിനു പുറത്ത് ഇറങ്ങരുത്, വെളിയില്‍ നിന്നുള്ളവര്‍ വീട്ടില്‍ കയറാന്‍ അനുവദിക്കരുത്, ആരുമായിട്ടും സമ്പര്‍ക്കം ഉണ്ടാകാന്‍ ഇടകൊടുക്കരുത്, മറ്റുള്ളവര്‍ കുഞ്ഞിനെ എടുക്കാനും ഉമ്മ വയ്ക്കാനും അനുവദിക്കരുത്. നല്ല കാറ്റും വെളിച്ചവും ഉള്ള മുറിയില്‍ വേണം കുഞ്ഞിനെ കിടത്താന്‍. അഥവാ അമ്മയ്ക്കു വെളിയില്‍ നിന്നുള്ള ആരുമായിട്ടെങ്കിലും സമ്പര്‍ക്കം ഉണ്ടായാല്‍, കുഞ്ഞിനെ എടുക്കുമ്പോള്‍ മാസ്ക് ധരിക്കുക.

പാലു കൊടുക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. കാരണം, നിങ്ങള്‍ അറിയാെത നിങ്ങള്‍ക്ക് കോവിഡ് ഉണ്ടെങ്കില്‍ പോലും ആന്റിബോഡി (Antibody) വായില്‍ക്കൂടി കുഞ്ഞിനു കിട്ടും. കൂടെക്കൂടെ ആന്റിജന്‍ ടെസ്റ്റ് ചെയ്യുന്നത് ഒരു പ്രായോഗിക നടപടി അല്ല. കുഞ്ഞിന് എന്തെങ്കിലും അസുഖം വന്നാല്‍ അടുത്തുള്ള ഒരു ശിശുരോഗവിദഗ്ധനെ കാണിക്കുക. പ്രാര്‍ഥിക്കുക, പെറ്റമ്മയുടെ പ്രാര്‍ഥന െെദവം കേള്‍ക്കാതിരിക്കുകയില്ല.

േഡാ. എം. കെ. സി. നായർ

പ്രശസ്ത ശിശുരോഗവിദഗ്ധനും

മനശ്ശാസ്ത്രജ്ഞനും

ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ

cdcmkc@gmail.com