Friday 06 May 2022 03:07 PM IST : By സ്വന്തം ലേഖകൻ

രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി ‘കെവൈസി’ ശില്പശാല

kyc

പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി സംഘടിപ്പിക്കുന്ന കെ വൈ സി ( KYC) ശില്പശാല പരമ്പര തുടങ്ങി കൊച്ചി: പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ ശൈശവം മുതല്‍ എട്ടു വയസു വരെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമായി ലോറം വെല്‍നസ് കെയര്‍, ലേണ്‍വെയര്‍ കിഡ്സ്‌ എന്നീ സ്ഥാപനങ്ങളുടെ സി എസ് ആര്‍ ഡിവിഷനുകളുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന " കെ വൈ സി ( KYC) അഥവാ "നോ യുവര്‍ ചൈല്‍ഡ് / നിങ്ങളുടെ കുട്ടികളെ അറിയാം - Know Your Child - KYC " ശില്‍പ്പശാലാ പരമ്പരയ്ക്ക് തുടക്കമായി.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ എന്ന എന്‍ ജി ഒ ഇത്തരത്തിലുള്ള നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു.. പരമ്പരയിലെ ആദ്യ ശില്‍പ്പ ശാല ഏപ്രില്‍ 30നു ഓണ്‍ലൈനായി വൈകുന്നേരം 6 മണി മുതല്‍ 8.30 വരെ നടന്നു.മേയ് മാസത്തില്‍ ഓണ്‍ലൈനായും നേരിട്ടും പരമ്പരയുടെ ഭാഗമായി മൂന്ന് ശില്‍പ്പശാലകള്‍ കൂടി സംഘടിപ്പിക്കും എന്ന് പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ ചീഫ് കോര്‍ഡിനേറ്റര്‍ സനു സത്യന്‍ അറിയിച്ചു.

ഈ പരമ്പരയിലെ എല്ലാ ശില്‍പ്പശാലകളും തികച്ചും സൗജന്യമായിരിക്കും. ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ പരിശീലന പരിപാടികളുണ്ടായിരിക്കും. പ്രഥമ ശില്‍പ്പ ശാല ഡോ.കെ.നരേഷ് ബാബു,വര്‍ഷ ശരത്, ഡോ.ജിന്‍സി സൂസന്‍ മത്തായി,സനു സത്യന്‍,ബോണി ജോണ്‍ എന്നിവര്‍ നയിച്ചു.ശില്‍പ്പശാലയില്‍ കുട്ടികളുടെ ശൈശവദശ മുതല്‍ എട്ടു വയസ് വരെയുള്ള കാലം എന്തുകൊണ്ട് പ്രധാനമാണ് ?, മനുഷ്യ മസ്തിഷ്ക്കത്തിനെക്കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍,*മള്‍ട്ടിപ്പിള്‍ ഇന്റെലിജന്‍സ്* (ബഹുമുഖ ബുദ്ധി കേന്ദ്രങ്ങള്‍), കാഴ്ച - കേള്‍വി -പ്രവര്‍ത്തി എന്നിവയെ ആസ്പദമാക്കിയുള്ള കുട്ടികളുടെ വിവിധ പഠന രീതികള്‍ എന്നിവയ്ക്കൊപ്പം ചുവന്ന കൊടികള്‍ ( RED FLAGS ) ഉയരുമ്പോള്‍ ആപല്‍ സാധ്യത മുന്നില്‍ക്കണ്ട് അവയെ തിരിച്ചറിയാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാനും നമ്മള്‍ - രക്ഷിതാക്കളും അധ്യാപകരും - തയ്യാറാവേണ്ടതിന്റെ ആവശ്യകത,*ശാരീരിക വികാസ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍* തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിച്ചു.കൂടാതെ ചുവന്ന കൊടികള്‍ ( RED FLAGS ) ഉയരുന്നത് അറിയുവാനുള്ള ലഘുവായ പ്രവര്‍ത്തന രീതികളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കി.

കൂടുതല്‍ വിവരങ്ങള്‍ക്ക്

81370 33177 എന്ന നമ്പറില്‍ പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ ചീഫ് കോര്‍ഡിനേറ്റര്‍ സനു സത്യനെ ബന്ധപ്പെടാവുന്നതാണ്.