Thursday 21 July 2022 04:18 PM IST : By സ്വന്തം ലേഖകൻ

മകനോ മകൾക്കോ പ്രണയമുണ്ടെന്ന് കണ്ടാൽ വാളെടുക്കാൻ നിൽക്കേണ്ട! കൗമാരക്കാരുടെ നല്ല രക്ഷിതാക്കളാകാം

parenting

മകനോ മകൾക്കോ പ്രണയമുണ്ടെന്ന് കണ്ടാൽ വാളെടുക്കാൻ നിൽക്കേണ്ട! കൗമാരക്കാരുടെ നല്ല രക്ഷിതാക്കളാകാം

പേരന്റിങ് ഒരു ഉത്തരവാദിത്തവും മധുരമുള്ള അനുഭവവും ആകുന്നത് മാതാപിതാക്കൾക്കും മക്കൾക്കും തമ്മിൽ െപാരുത്തപ്പെടാൻ കഴിയുമ്പോഴാണ്. കുഞ്ഞുന്നാൾ മുതൽ മക്കളുമായുള്ള നല്ല ബന്ധം കൗമാരക്കാരായ മക്കളുെട സംഘർഷഭരിതമായ ദിനങ്ങളെ സുന്ദരമാക്കുന്നതിനു സഹായിക്കും. അങ്ങനെ ബാല്യത്തിനും യൗവനത്തിനും ഇടയിലുള്ള ഈ ചെറിയ കാലം മക്കൾക്കും മാതാപിതാക്കൾക്കും ആസ്വാദ്യകരമാകുമ്പോൾ ഉത്തരവാദിത്തവും പക്വതയുമുള്ള സ്ത്രീ അല്ലെങ്കിൽ പുരുഷനെ വാർത്തെടുക്കാനാകും. കൗമാരത്തിലെ പ്രക്ഷുബ്ധ മനസ്സിനെയും ശരീരത്തെയും സുന്ദരമാക്കുന്നതിൽ മാതാപിതാക്കൾക്കു വലിയ പങ്കുണ്ട്.

∙ കൗമാരത്തിൽ ഒരു കുട്ടിക്കു സംഭവിക്കുന്ന ശാരീരികവും മാനസികവുമായ വ്യതിയാനങ്ങളെ പറ്റി മക്കളെ മുൻകൂട്ടി ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഉയരം, വണ്ണം, ശബ്ദവ്യതിയാനം, സ്തനവളർച്ച, ആർത്തവം, സ്വകാര്യഭാഗ്യങ്ങളിെല രോമവളർച്ച, വൃഷണങ്ങളുെട വളർച്ച, മീശ, താടി എന്നിവയുെട വളർച്ച എന്നിവയെ കുറിച്ച് കുട്ടികളോട് സംസാരിക്കുക.

∙ ശരീരഭാഗങ്ങളിലെ വ്യതിയാനങ്ങൾ, അവയെ പറ്റിയുള്ള അനാേരാഗ്യകരമായ ആകുലത, അപകർഷബോധം, ഇഷ്ടവിഷയങ്ങൾ / േജാലി തിരഞ്ഞെടുക്കൽ, എതിർലിംഗത്തോടുള്ള ആകർഷണം, പുതിയ കാര്യങ്ങൾ കണ്ടെത്താനും പരീക്ഷിക്കാനുമുള്ള പ്രവണത, വീട്ടുകാരിൽ നിന്ന് വിട്ടുനിന്ന് ഒറ്റയ്ക്കോ കൂട്ടുകാരുമൊത്തോ കൂടുതൽ സമയം െചലവഴിക്കൽ, പെട്ടെന്നു േദഷ്യം, സങ്കടം എന്നിവ വരുക, – ഇവയെല്ലാം കൗമാരത്തിൽ സാധാരണ സംഭവിക്കുന്നതാണ് എന്ന അറിവ് കുട്ടിക്കു പകർന്നു െകാടുക്കുക.

∙ ഏറ്റവും പ്രധാനം കൗമാരക്കാരായ മക്കളുമായി എന്നും അൽപസമയം ചെലവഴിക്കുക എന്നതാണ്. അവരുെട ദിനചര്യ, ബന്ധങ്ങൾ, താൽപര്യങ്ങൾ അറിയുക. അവർക്കു മറയില്ലാതെ എന്തും തുറന്നു പറയാൻ പറ്റുന്ന ഒരാളായി മാതാപിതാക്കൾ മാറണം.

∙ നല്ലതിനെ പ്രശംസിക്കാനും മടിക്കരുത്. തെറ്റുകളെ കുറ്റപ്പെടുത്താതെ തിരുത്തുക. െചറിയ നുണകൾ, പ്രേമം േതാന്നുക, ചില പുതിയ ശീലങ്ങൾ എന്നിവയെ അപരാധമായി കാണാതെ അവരോെടാപ്പം നിന്നു മനസ്സിലാക്കുക.

∙ മൊബൈൽ, ഇന്റർനെറ്റ് ഉപയോഗം കുറെയൊക്കെ സുതാര്യമാക്കണം. അവരുെട കൂടെയിരുന്ന് ആവശ്യങ്ങൾ അറിയുക. അതിലേക്കുള്ള വഴി വൈകാരികക്ഷോഭങ്ങളല്ല എന്ന് മനസ്സിലാക്കിക്കൊടുക്കുക.

∙ വികാരങ്ങൾ മാന്യമായി പ്രകടിപ്പിക്കാനും അതിനടിത്തട്ടിലുള്ള ചിന്തകൾ എന്തായാലും പങ്കുവയ്ക്കാനും പഠിപ്പിക്കുക.

∙ കുട്ടികൾക്കു സ്വാതന്ത്ര്യം അനുവദിച്ചാലും അതു ദുരുപയോഗം െചയ്യില്ലെന്ന് ഉറപ്പുവരുത്തുക.

∙ കുടുംബത്തിൽ സന്തോഷപ്രദമായ അവസ്ഥ ഉണ്ടാകണം. ഭക്ഷണസമയങ്ങളിൽ സ്വതന്ത്ര സംസാരം ഉണ്ടാകണം.

∙കുട്ടികളിൽ ഉറക്കക്കുറവ്, ശരീരഭാരം കുറയുക, വൈകി വീട്ടിലെത്തുക, ഇടയ്ക്കിടെ ക്ലാസ് കട്ട് െചയ്യൽ, പഠനത്തിൽ പിന്നാക്കം േപാവുക, ലഹരി ഉപയോഗം എന്നിവ കണ്ടാൽ വിദഗ്ധരുെട സഹായം േതടുക.

∙ ‘നീ വലുതായി, ഉത്തരവാദിത്തബോധം വേണം’ എന്നു പറയുന്നതിനൊപ്പം ‘പക്വതയില്ല, തീരുമാനങ്ങൾ എടുക്കാറായില്ല’ എന്ന് അനുനയ സ്വരത്തിൽ സന്ദേശം നൽകുക. കുട്ടികളുെട െബസ്റ്റ് ഫ്രണ്ട് ആകുമ്പോഴാണ് നിങ്ങൾ വിജയിക്കുക.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. കെ. എസ്. പ്രഭാവതി

പ്രഫ & െഹഡ്, സൈക്യാട്രി വിഭാഗം,

ഗവ. മെഡി. കോളജ്, േകാഴിക്കോട്

prabhavathyks@gmail.com