Thursday 20 April 2023 01:06 PM IST : By സ്വന്തം ലേഖകൻ

സന്തോഷ് ശിശുപാലിന് ഡയബറ്റിസ് ഫെലോഷിപ്പ്

santhosh-sisupal-

പ്രമേഹവും മാനസികാരോഗ്യവും എന്ന വിഷയത്തിൽ ഗവേഷണത്തിനും റിപ്പോർട്ടിങ്ങിനുമായുള്ള ഡയബറ്റിസ് മീഡിയ ഫെലോഷിപ്പ് മനോരമ ആരോഗ്യം ചീഫ് ഡസ്ക് എഡിറ്റർ സന്തോഷ് ശിശുപാലിന്. ചെന്നൈ ആസ്ഥാനമായ റിസോഴ്സ് ഗ്രൂപ്പ് ഫോർ എജ്യൂക്കേഷൻ ആൻഡ് കമ്യൂണിറ്റി ഹെൽത് ആണ് ഫെലോഷിപ് നൽകിയത്.

പ്രമേഹം, മാനസികാരോഗ്യം എന്നീ വിഷയങ്ങളിൽ മനോരമ ആരോഗ്യം മാഗസിനിൽ പ്രസിദ്ധികരിച്ച ലേഖനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. 25,000 രൂപയും വിദഗ്ധപരിശീലനവും അടങ്ങുന്നതാണ് ഫെലോഷിപ്. പോസിറ്റീവ് സൈക്കോളജിസ്റ്റുകൂടിയായ സന്തോഷ് ശിശുപാൽ, തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശിയാണ്. ഭാര്യ: കവിത സത്യൻ, മകൾ: ശിവാനി സന്തോഷ്.