Friday 15 July 2022 12:55 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞിക്കണ്ണുകളിലെ വെളിച്ചം കെടുത്തരുത്! കുഞ്ഞുങ്ങളുടെ കണ്ണുകളിൽ കരിവാരി തേയ്ക്കുന്നവർ അറിയണം ഈ അപകടം

kajal

പ്രസവശേഷം കുഞ്ഞിനെ സോപ്പു െകാണ്ട് കുളിപ്പിച്ച്, കണ്ണെഴുതി, െപാട്ടുെതാട്ട് ഒരുക്കിയെടുക്കുന്നത് അമ്മമാർക്ക് ഒരു ഹരമാണ്. എന്നാൽ അൽപം അശ്രദ്ധ മതി കുഞ്ഞിന്റെ നേർത്ത ചർമവും കുറഞ്ഞ പ്രതിരോധശേഷിയും രോഗങ്ങളെ വിളിച്ചുവരുത്തും. കുഞ്ഞുങ്ങൾക്കു പൗഡറും സോപ്പും കൺമഷിയും മറ്റും ഉപയോഗിക്കാമോ എന്ന സംശയം എല്ലാ അമ്മമാർക്കും ഉണ്ടായേക്കാം. ഫോർമാൽഡിെെഹഡ് കലർന്ന കുഞ്ഞി ഷാംപൂ നിരോധിച്ചു, ആസ്ബസ്റ്റോസ് കലർന്ന പൗഡർ കാൻസറിനു കാരണമാകും, എന്നൊക്കെയുള്ള വാർത്തകൾ വായിക്കുമ്പോൾ പ്രത്യേകിച്ചും.

കണ്ണുകൾക്കു കരുതൽ

പ്രസവശേഷം ആദ്യമായി കണ്ണെഴുതുന്നതിനും ഒരു പ്രത്യേക ദിവസം കൽപിക്കപ്പെട്ടിരുന്നു. കണ്ണെഴുതുന്നതിന് എത്രമാത്രം പ്രാധാന്യം നമ്മൾ കൽപിക്കുന്നു എന്നതിന്റെ തെളിവാണിത്. കൺമഷിയും സുറുമയും കണ്ണുകൾക്കു സൗന്ദര്യം നൽകാനുള്ള നമ്മുടെ പരമ്പരാഗത ചേരുവകളാണ്. തുടക്കത്തിൽ സിങ്ക്, തുരിശ്, അനേകം ഒൗഷധച്ചെടികൾ എന്നിവ അടങ്ങിയ ഒരു മരുന്നായിട്ടായിരുന്നു കൺമഷിയുടെ ഉപയോഗം. ഇത്ര വ്യാപകമായി ഉപയോഗിക്കുന്നതിനാൽ കൺമഷിയുടെ ഗുണദോഷങ്ങളെക്കുറിച്ചു ചില പഠനങ്ങൾ ഇന്ത്യയിൽ നടന്നിട്ടുണ്ട്. കൺമഷിയുടെ പറയപ്പെടുന്ന ഗുണങ്ങളെ അപേക്ഷിച്ചു വളരെയേറെ ദോഷങ്ങൾ ഈ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കണ്ണെഴുതുക എന്നു പറഞ്ഞിട്ടു കരി മൊത്തം കുഞ്ഞിന്റെ കണ്ണിനു ചുറ്റും വാരിപ്പൊത്തുകയാണ് നമ്മൾ ചെയ്യുന്നത്. കൺമഷിയിലെ പല ഘടകങ്ങളും കുഞ്ഞുങ്ങളുടെ കാഴ്ചശക്തിയെ വരെ ബാധിച്ചേക്കാം.

കൺമഷിയുടെ വളരെ നാളത്തെ ഉപയോഗം ശരീരത്തിൽ അമിതമായ നിലയിൽ ഈയം അടിഞ്ഞുകൂടാൻ ഇടവരുത്തും. അസ്ഥി മജ്ജയിൽ വ്യാപിക്കുന്നതുകൊണ്ടു കുഞ്ഞുങ്ങൾക്കു വിളർച്ച ഉണ്ടാകുന്നു. കൂടാതെ ചെങ്കണ്ണ്, കണ്ണുനീർ ഗ്രന്ഥിയുടെ വീക്കം, കണ്ണിൽ വ്രണം, വരണ്ട കണ്ണ് എന്നിവയ്ക്കും വഴിവയ്ക്കാം എന്നു പഠനങ്ങൾ െതളിയിക്കുന്നു. അലർജിയാണ് കൺമഷിയുടെ മറ്റൊരു പ്രശ്നം. കൺമഷി ഇടുകയാണെങ്കിലും കണ്ണിന്റെ ഉള്ളിലേക്ക് അവ അധികം പുരളാതെ ശ്രദ്ധിക്കണം. ഉപയോഗിക്കുമ്പോൾ ചൊറിച്ചിലോ വീക്കമോ അനുഭവപ്പെട്ടാൽ ഉടനെ ഉപയോഗം നിർത്തണം. തുടർന്നു തണുത്ത വെള്ളത്തിൽ കണ്ണു കഴുകിയതിനുശേഷം െെവദ്യസഹായം തേടണം. കടകളിൽ ലഭിക്കുന്ന കൺമഷി വിശ്വാസയോഗ്യമല്ലാത്തതിനാൽ വീട്ടിൽ തയാറാക്കുന്ന കൺമഷി ഒരു പരിധിവരെ നല്ലതാണ്. അവ തയാറാക്കുമ്പോൾ വളരെയേറെ ശുചിത്വം പാലിക്കണം.

വിവരങ്ങൾക്ക് കടപ്പാട്;
ഡോ. െജ. സജികുമാർ
പീഡിയാട്രീഷൻ
പരബ്രഹ്മ  സ്പെഷാലിറ്റി േഹാസ്പിറ്റൽ, ഓച്ചിറ

Tags:
  • Baby Care