Saturday 06 May 2023 11:57 AM IST : By ഡോ. സുനിൽ മൂത്തേടത്ത്

വൈറ്റമിൻ ഡി പ്രമേഹം തടയുമോ?

vitd4545

സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്ന വൈറ്റമിൻ ഡിയുടെ ഗുണഗണങ്ങൾ നമുക്കറിയാം. ഈ വൈറ്റമിന്റെ ഒരു പുതിയ വിശേഷവുമായിട്ടാണ് അനൽ ഒാഫ് ഇന്റേണൽ മെഡിസിനിലെ (Annal of internal medicine) പുതിയ പഠനം.

പതിവായി വൈറ്റമിൻ ഡി സപ്ലിമെന്റ് കഴിച്ചാൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 15% കുറയ്ക്കാം എന്നാണു പുതിയ കണ്ടെത്തൽ. പ്രമേഹ സാധ്യത കുറയ്ക്കുന്നതിൽ ശരീരഭാരം കുറയ്ക്കുകയും വ്യായാമം പതിവാക്കുകയും ചെയ്യുന്ന തരം ജീവിതശൈലീ മാറ്റങ്ങൾ ചെയ്യുന്ന അത്ര ഫലപ്രാപ്തി ഇതിനില്ല എന്നും ഇവർ മുന്നറിയിപ്പു നൽകുന്നു.

മെറ്റാ അനാലിസിസ് രീതി ഉപയോഗിച്ചു നടത്തിയ പഠനത്തിൽ 4000 ത്തോളം പേരെ ഉൾപ്പെടുത്തിയിരിക്കുന്നു.

Tags:
  • Manorama Arogyam