Friday 19 May 2023 05:05 PM IST : By നോരമ ആരോഗ്യം റിസർച്ച് ഡസ്ക്

വാൽനട്ട് വലുപ്പമുള്ള ഗ്രന്ഥി നാരങ്ങാവലുപ്പമാകും; രാത്രി ഇടയ്‌ക്കിടെ മൂത്രമൊഴിക്കേണ്ടിവരും: പ്രോസ്േറ്ററ്റ് വലുതായാൽ

prostate5445

ഏറ്റവും സാധാരണയായി കാണുന്ന പ്രോസ്േറ്ററ്റ് പ്രശ്നമാണ് പ്രോസ്േറ്ററ്റ് വലുതാകൽ . വാൽനട്ടിന്റെ വലുപ്പമുള്ള ഗ്രന്ഥി വലുതായി നാരങ്ങാവലുപ്പത്തിലാകാം. ഇതിന് ബിനൈൻ പ്രോസ്േറ്ററ്റ് ഹൈപ്പർപ്ലാക്സിയ (BPH) എന്നു പറയും. ബിനൈൻ എന്നാൽ അർബുദം അല്ലാത്തത്, ഹൈപ്പർപ്ലാസിയ എന്നാൽ അസാധാരണമായ കോശവളർച്ച . അതായത് അര്ൃ‍ബുദമല്ലാത്ത, അസാധാരണ തോതിലുള്ള കോശവളർച്ചയാണ് ബിപിഎച്ച്.

ആൺകുട്ടികളിൽ പ്രായപൂർത്തിയാകുന്ന സമയത്ത് പ്രോസ്േറ്ററ്റ് ഗ്രന്ഥിക്ക് പെട്ടെന്ന് വളർച്ചയുണ്ടാവുകയും ഇരട്ടി വലുപ്പം വയ്ക്കുകയും ചെയ്യും. ഇരുപതുകളുടെ പകുതിയിലാണ് പിന്നീട് പ്രോസ്േറ്ററ്റ് വളർച്ചയുണ്ടാവുക. അതു തുടരുകയും ചെയ്യും.

40 വയസ്സു കഴിഞ്ഞവരിലാണ് ബിപിഎച്ച് മൂലമുള്ള ലക്ഷണങ്ങൾ കാണുന്നത്. 60 വയസ്സു കഴിഞ്ഞ പകുതിയോളം പുരുഷന്മാരിലും 80 വയസ്സു കഴിഞ്ഞ 90 ശതമാനം പേരിലും പ്രോസ്േറ്ററ്റ് വലുപ്പം കൂടുന്നത് മൂലമുള്ള ലക്ഷണങ്ങൾ പ്രകടമാകും.

പ്രോസ്േറ്ററ്റ് വലുതാകുന്നതനുസരിച്ച് മിക്കവരിലും മൂത്രമൊഴിക്കാൻപ്രയാസം വന്നുതുടങ്ങും. മൂത്രമൊഴിച്ചു തുടങ്ങാൻ പ്രയാസം, മൂത്രധാര നേർത്തുപോവുക, മൂത്രം തുള്ളിയായി തെറിച്ചുവീഴുക, ഒഴിച്ചുതീർന്നാലും മുഴുവൻ പോയില്ലെന്ന തോന്നൽ, രാത്രി ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടിവരിക, മൂത്രം പിടിച്ചുവയ്ക്കാൻ കഴിയാതെ വരിക എന്നിവയാണ് പ്രധാനമായി കാണുന്ന ലക്ഷണങ്ങൾ.

രോഗത്തിന്റെ ആരംഭഘട്ടത്തിൽ ലഘുവായ ലക്ഷണങ്ങളേ കാണൂ. ഉടനെ ചികിത്സയെടുത്താൽ ലക്ഷണങ്ങൾ ഇത്രത്തോളം തീവ്രമാകുന്നത് തടയാം. നിരീക്ഷണത്തോടെയുള്ള കാത്തിരിപ്പ് അതായത് ഡോക്ടറെ നിശ്ചിത ഇടവേളകളിൽ കണ്ട് രോഗം വഷളാകുന്നില്ല എന്നുറപ്പാക്കുക, ഔഷധചികിത്സ, ശസ്ത്രക്രിയ എന്നിവയാണ് ബിപിഎച്ചിന്റെ ചികിത്സകൾ. രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും ദൈനംദിന ജീവിതം ആയാസരഹിതമാക്കാനും ചികിത്സ കൊണ്ട് സാധിക്കും.

കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മൂത്രാശയം ദുർബലമാകാനും മൂത്രം തിരിച്ചൊഴുകി മൂത്രാശയത്തിലും വൃക്കയിലും അണുബാധ ഉണ്ടാകാനും സാധ്യതയുണ്ട്. മൂത്രം കെട്ടിക്കിടന്നു മൂത്രത്തിൽ കല്ല് വരാം. അതു തീവ്രമായി വൃക്ക പരാജയത്തിന് വരെ ഇടയാക്കാം. അപൂർവമായി മൂത്രം നിലച്ചുപോകുന്ന അവസ്ഥയും വരാം.

പ്രതിരോധിക്കാനാകുമോ?

പ്രായമേറുന്നതിന് അനുസരിച്ച് സ്വാഭാവികമായി വരുന്ന മാറ്റമായതിനാൽ ബിപിഎച്ച് അഥവാ പ്രോസ്േറ്ററ്റ് ഗ്രന്ഥി വലുതാകൽ തടയുവാൻ സാധിക്കുകയില്ല. പക്ഷേ, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബിപിഎച്ചിന്റെ ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാനാകും.

∙ ബിപിഎച്ച് ഉള്ളവർ രാത്രി കിടക്കുന്നതിനു മുൻപ് അധികം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് കാപ്പി പോലുള്ള കഫീൻ പാനീയങ്ങൾ.

∙ മദ്യം പ്രോസ്േറ്ററ്റ് പ്രശ്നങ്ങളെ വഷളാക്കാം. കഴിയുന്നതും ഒഴിവാക്കുക.

∙ അധികനേരം മൂത്രം പിടിച്ചുവയ്ക്കരുത്. മൂത്രമൊഴിക്കുമ്പോൾ പൂർണമായും ഒഴിച്ചുകളയുക.

∙ ദീർഘസമയം ഇരുന്നു ജോലിചെയ്യുന്ന, വ്യായാമമൊന്നും ചെയ്യാത്തവരിൽ പ്രോസ്േറ്ററ്റ് ഭാഗത്തേക്ക് രക്തയോട്ടം തടസ്സപ്പെടുന്നതിനാൽ ലക്ഷണങ്ങൾ രൂക്ഷമാകാം. അതുകൊണ്ട് ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. ഇരുന്നുജോലി ചെയ്യുന്നവർ പ്രത്യേകിച്ചും ആക്ടീവായിരിക്കാൻ ശ്രദ്ധിക്കുക.

∙ കുടുങ്ങിയുള്ള യാത്രയും മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കുന്നതും ലക്ഷണങ്ങളെ രൂക്ഷമാക്കാം. യാത്ര ചെയ്യുന്ന പ്രോസ്േറ്ററ്റ് രോഗികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

∙ ബിപിഎച്ച് ലക്ഷണങ്ങൾ ഉള്ളവരിൽ മാനസിക സമ്മർദം കൂടുന്നത് മൂത്രമൊഴിക്കൽ തവണകൾ കൂടാൻ ഇടയാക്കാം. അതുകൊണ്ട് മനസ്സ് ശാന്തമാക്കി വയ്ക്കാൻ ശ്രമിക്കുക.

∙ ബ്രഹ്മചര്യം പാലിക്കുന്നവരിൽ പ്രോസ്േറ്ററ്റ് പ്രശ്നങ്ങൾക്ക് സാധ്യത കൂടുതലാണ്. സജീവമായ ലൈംഗികജീവിതം നയിക്കുന്നത് പ്രോസ്േറ്ററ്റ് സാധ്യത കുറയ്ക്കും.

വിവരങ്ങൾക്ക് കടപ്പാട്: മനോരമ ആരോഗ്യം ആർകൈവ്

Tags:
  • Daily Life
  • Manorama Arogyam