Wednesday 25 January 2023 11:38 AM IST

‘ആ മുഴ സാവധാനം വളരുകയാണ്, രോഗവുമായി പൊരുതി എനിക്കു മുൻപോട്ടു പോകണം’: ഡോ. റോബിന്റെ ജീവിത പോരാട്ടം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

robin-radhakrishnan

പ്രമുഖ റിയാലിറ്റി ഷോയിൽ നിന്ന് തിരികെ എത്തിയപ്പോൾ ആരാധകരുടെ സ്നേഹവലയങ്ങളിലേക്കാണ് ഡോ. റോബിൻ രാധാകൃഷ്ണൻ നടന്നു കയറിയത്. ഏതോ മാന്ത്രികതയിലെന്ന പോലെ നൊടിയിടയിൽ ജീവിതം മാറി. ആളും ആരവങ്ങളും നിറഞ്ഞു. യുവതലമുറയുടെ ഹരമായി ഈ തിരുവനന്തപുരത്തുകാരൻ ഡോ ക്ടർ. എന്നാൽ തിരക്കിനിടയിലും ആരോഗ്യകരമായ ജീവിതശൈലിക്ക് ഡോക്ടർ പ്രാധാന്യം നൽകുന്നുണ്ട്.

ഹെൽത് ചെക്കപ്പ് പ്രധാനം

ബ്ലഡ് റുട്ടീൻ ചെക്കപ്പിൽ ബ്ലഡ് കൗണ്ട് പരിശോധിക്കും. ഇതിൽ യൂറിയ, ക്രിയാറ്റിനിൻ എല്ലാം ഉൾപ്പെടും. വൈറ്റമിൻ ഡിയും പരിശോധിക്കാറുണ്ട്.ബോഡി വൈറ്റൽസ്– ബിപി, സാച്ചുറേഷൻ, പൾസ് േററ്റ് എന്നീ അടിസ്ഥാന പരിശോധനകൾക്കൊപ്പം ഇ സി ജിയും ചെസ്റ്റ് എക്സ്േറയും ഉൾപ്പെടുത്തും. എല്ലാവരും ആറുമാസത്തിലൊരിക്കൽ ഹെൽത് ചെക്കപ്പ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.

യുവതലമുറയോട്

നമുക്ക് ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. എല്ലാവരും ടാലന്റഡ‍് ആകണമെന്നില്ല. എന്റെ ടാലന്റ് എന്നത് ഹാർഡ് വർക് ആണ്. എനിക്ക് ഒരു ഗോഡ്ഫാദറില്ലായിരുന്നു. തനിച്ച് ഒരുപാടു കഷ്ടപ്പെട്ട് നേടിയെടുത്തതാണിതെല്ലാം.

ലഹരി ഉപയോഗിക്കുന്ന യുവതലമുറയോട് ഒന്നു മാത്രമേ പറയാനുള്ളൂ. ലഹരി ഉപയോഗിച്ച് വെറുതെ ജീവിതം നശിപ്പിക്കരുത്. ഞാൻ ഇന്നുവരെ സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ല. ഇതൊന്നും ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടല്ല. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ജീവിതത്തിലെ ലക്ഷ്യങ്ങളാണ് എന്റെ ലഹരി.

ചെറിയ കാര്യം വലിയ സന്തോഷം

ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നയാളാണു ഞാൻ. ഉള്ളതുകൊണ്ട് സംതൃപ്തനാകും. അമിത പ്രതീക്ഷകൾ നമ്മുടെ സന്തോഷം കെടുത്തിക്കളയും. ഇപ്പോൾ ഇവിടെ നല്ല വെയിലാണ്. ഈ സമയത്ത് ഒരു മഴ പെയ്താൽ ഞാൻ ഹാപ്പിയാകും. മഴ പെയ്യുമ്പോൾ ഒരു നല്ല പാൽച്ചായ കൂടി കിട്ടിയാലോ കൂടുതൽ ഹാപ്പിയാകും. നെഗറ്റീവ് ഒാറ പരമാവധി ഒഴിവാക്കും. കുറച്ച് ആൾക്കാരെ മാത്രമേ എന്റെ സർക്കിളിൽ വയ്ക്കൂ. ഒരു പ്രശ്നം വരാൻ സാധ്യതയുണ്ട് എന്നു തോന്നുന്ന കാ‌ര്യങ്ങളെല്ലാം ഒഴിവാക്കും.

robin

തിരികെ വരുമോ ഡോക്ടറായി

മെഡിസിൻ പഠനം കഴിഞ്ഞ് ജോലി ചെയ്യുന്നതിനൊപ്പമാണ് ഞാൻ എന്റെ പാഷനെ പിന്തുടർന്നത്. ഇപ്പോൾ ഈ അവസരം പരമാവധി ഉപയോഗിച്ചാൽ എനിക്കതു പ്രയോജനകരമാണ്. പ്രഫഷനും പാഷനും തുല്യ പ്രാധാന്യമാണു നൽകുന്നത്. ഒരു ഡോക്ടറാണെന്നു പറയാൻ ഏറെ അഭിമാനമുണ്ട്. ഞാൻ വലിയ ടാലന്റഡ് ആയ ഒരു ഡോക്ടറൊന്നുമല്ല. എങ്കിലും ഒരുപാടു പേരുടെ വിഷമഘട്ടങ്ങളിൽ ആശ്വാസം പകരാൻ കഴിഞ്ഞിട്ടുണ്ട്. അതൊരു ദൈവനിയോഗമാണ്. ഒരുപാടു പേരുടെ സ്നേഹവും പ്രാർഥനയും എന്റെ കൂടെയുണ്ട് , എനിക്കതു മ തി. ഇന്നേ വരെ ഞാൻ കാണാത്തവർ തിരികെ ഒന്നും പ്രതീക്ഷിക്കാതെ അനുഗ്രഹങ്ങൾ തരുകയാണ്. ആ അനുഗ്രഹങ്ങൾ ഞാൻ ശേഖരിക്കുകയാണ്.

ജീവിതം പഠിപ്പിച്ച പാഠം

എന്റെ വീഴ്ചകളാണ് എന്റെ പ്രചോദനം (My downfalls are my inspiration)- അത് എന്റെ quote ആണ്. ജീവിതത്തിൽ എന്നെ ഇൻസ്പയർ ചെയ്തതും മോട്ടിവേറ്റ് ചെയ്തതുമായ ഒരു വ്യക്തി ഇല്ല. ഞാൻ തോറ്റു പോകണം എന്ന് ആഗ്രഹിച്ചവരുടെ മുൻപിൽ വാശിയോടെ ജീവിച്ചു കാണിക്കണം എന്നതാണ് ആഗ്രഹം.

രോഗത്തോടൊപ്പം ജീവിതം

മൂന്നുവർഷം മുൻപാണ് രോഗം കണ്ടെത്തിയത്. തല തുവർത്തുന്ന സമയത്ത് ചെറുതായൊന്നു തട്ടുന്നതു പോലെ തോന്നി. പരിശോധനയിൽ തലയോടിൽ ഒരു ബോൺ ട്യൂമർ (Osteoma) വളരുന്നുണ്ട് എന്നറിഞ്ഞു. ആ മുഴ സാവധാനം വളരുകയാണ്. ഇടയ്ക്കു കടുത്ത തലവേദനയും മൂഡ് സ്വിങ്സും വരും. എല്ലാ വർഷവും എംആർഐ സ്കാൻ എടുത്ത് ട്യൂമർ തലച്ചോറിലേക്കു പോകുന്നുണ്ടോ എന്നു പരിശോധിക്കണം. ഈ ട്യൂമർ വളർന്നു തലച്ചോറിൽ എത്തിയാൽ ചില സങ്കീർണതകൾ വരാം.

ഈ രോഗവുമായി പൊരുതി എനിക്കു മുൻപോട്ടു പോകണം. ഇതും ജീവിതത്തിന്റെ ഭാഗമല്ലേ? മുൻപോട്ടുള്ള യാത്രയിൽ എന്തൊക്കെ സംഭവിക്കുമെന്ന് ആർക്കാണ് അറിയാനാകുക. ഇതെല്ലാം ഞാൻ പൊസിറ്റീവായാണ് സ്വീകരിക്കുന്നത്.