Friday 02 December 2022 05:00 PM IST : By സ്വന്തം ലേഖകൻ

ബിനാലെ ഒരുങ്ങുന്നു, കലയുടെ ലോകമേളയിലേക്ക് സ്വാഗതം

biennale 01

കലയുടെ ലോകമേളയായ മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഡിസംബർ 12 ന് തുടക്കമാവും. 2023 ഏപ്രിൽ പത്ത് വരെ നീണ്ടുനിൽക്കും. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കലാലോകത്തെ കൊച്ചിയിലേക്ക് എത്തിക്കാൻ ബിനാലെ ഒരുങ്ങുന്നത്. തെണ്ണൂറിലധികം കലാകാരന്മാരും കൂട്ടായ്മകളും ഇത്തവണത്തെ ബിനാലെയുടെ ഭാഗമാകും.

biennale 04

ഷുബുഗി റാവുവാണ് ബിനാലെയുടെ ക്യൂറേറ്റർ. നമ്മുടെ സിരകളിൽ ഒഴുകുന്ന തീയും മഷിയും എന്ന തീമിലാണ് ഈ വർഷത്തെ ബിനാലെ നടക്കുക. കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യപതിപ്പ് 2012 ഡിസംബർ 12 ന് ആയിരുന്നു. ഫോർട് കൊച്ചിയിലും പരിസരങ്ങളിലുമായാണ് ബിനാലെ സംഘടിപ്പിക്കുന്നത്.

biennale 02

മുൻവർഷങ്ങളിലേതു പോലെ വിഡിയോ ലാബ്, ആർട്ട് ബൈ ചിൽഡ്രൻ, ആർട്സ് പ്ലസ് മെഡിസിൻ ലൈവ് മ്യൂസിക്, ആർട്ടിസ്റ്റുകളുടെ സിനിമ എന്നിവ ഉൾപ്പെടെയുള്ള പ്രോഗ്രാമുകളുടെ പരമ്പരയും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

biennale 03

കൊച്ചി മുസിരിസ് ബിനാലെയുടെ പത്ത് വർഷം അടയാളപ്പെടുത്തുന്നു എന്ന പ്രത്യേകതയും ഈ ബിനാലെ പതിപ്പിനുണ്ട്. ബിനാലെ ടിക്കറ്റ് ആസ്പിൻവാൾ ഹൗസിലും ഓൺലൈനിലും ലഭ്യമാണ്. തിങ്കളാഴ്ചകളിൽ പ്രവേശനം സൗജന്യം.