Friday 19 May 2023 03:48 PM IST : By സ്വന്തം ലേഖകൻ

ചൈനീസ് അതിർത്തിയിലുള്ള ഇന്ത്യൻ ഗ്രാമങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും

vlg 03

ഇന്ത്യയുടെ ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ തുടങ്ങിയ പദ്ധതിയാണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം. ചൈനയുടെ അതിർത്തിയോട് ചേർന്നുള്ള17 ഗ്രാമങ്ങൾ ഈ പദ്ധതിയ്ക്ക് കീഴിൽ കൊണ്ടുവന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി വികസിപ്പിക്കാനൊരുങ്ങുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ നവീകരിക്കേണ്ട 663 ഗ്രാമങ്ങളുടെ കൂട്ടത്തിലാണ് ഈ 17 അതിർത്തി ഗ്രാമങ്ങളും തിരഞ്ഞെടുത്തിരിക്കുന്നത്.

 

vlg 01

ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലായാണ് ഈ 17 ഗ്രാമങ്ങളുള്ളത്. മികച്ച കണക്ടിവിറ്റിക്കും ടൂറിസ്റ്റ് സൗകര്യങ്ങൾക്കുമാണ് പ്രാഥമികമായും ഊന്നൽ കൊടുക്കുന്നത്. ഈ പദ്ധതിയുടെ കീഴിൽ വികസിപ്പിക്കേണ്ട ഗ്രാമങ്ങളിൽ ലഡാക്കിലെ ചുഷൂലും കർസോക്കും ഉൾപ്പെടുന്നു. ഹിമാചൽപ്രദേശിലെ ലാലുങ്, ഗിപു, ചരംഗ്, ഖാസ് എന്നിവയും ഉത്തരാഖണ്ഡിലെ മന, നിതി, മലരി,ഗുഞ്ചി തുടങ്ങിയവയും സിക്കിമിലെ ലാചെൻ, ലാചുങ്, ഗ്‌നാതംങ് അരുണാചൽ പ്രദേശിലെ സെമിതാങ്, ടാക്സിങ്, ചയാങ്താജോ, ട്യൂട്ടിങ്, കിബിത്തൂ എന്നിവയുമുണ്ട്.


vlg 02

നിലവിൽ ഈ സംരംഭത്തിന് കീഴിൽ ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളിൽ 120 ഹോംേസ്റ്റകൾ നിർമിക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യും. മറ്റു വില്ലേജുകളിലും സമാനമായ താമസസൗകര്യങ്ങളുണ്ടാകും. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഗ്രാമീണ ട്രെക്കിങ് റൂട്ടുകൾ വികസിപ്പിക്കും. അരുണാചൽ പ്രദേശിലെയും സിക്കിമിലെയും സാഹസിക കായിക വിനോദങ്ങൾ വികസിപ്പിക്കാനും വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന് പദ്ധതികളുണ്ട്.