Friday 02 December 2022 02:56 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്ക് ഉയർന്ന മാർക്ക് മാത്രം മതിയോ? പോര, മറ്റു ചില ഗുണങ്ങൾ കൂടി പഠനകാലത്ത് പകർന്നു നൽകണം! അറിയേണ്ടതെല്ലാം

parenting6533cghhsep

കുട്ടികൾക്ക് ഉയർന്ന ഗ്രേഡ് മാത്രം പോര, മറ്റു ചില ഗുണങ്ങൾ കൂടി പഠനകാലത്ത് പകർന്നു നൽകണം...

‘നന്നായി പഠിക്കണം, എല്ലാ വിഷയത്തിനും ഒന്നാമതാകണം.’ സ്കൂളില്‍ വിടാൻ മക്കളെ ഒരുക്കുന്നതിനിടയിൽ മിക്ക മാതാപിതാക്കളും പറയുന്നതാണിത്. പക്ഷേ, ഉയർന്ന ഗ്രേ‍ഡ് മാത്രം മതിയോ മക്കൾക്ക് ജീവിത വിജയം നേടാൻ? മാർക്ക് ഇത്തിരി കുറഞ്ഞാൽ മക്കൾ മിടുക്കരല്ലെന്നുണ്ടോ?

സ്കൂളിലെ ഗ്രേഡ്, ഓർക്കാനുള്ള കഴിവിനെയും ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള പരിശ്രമത്തെയും അടയാളപ്പെടുത്തുന്നുണ്ട്. എന്നാൽ വൈകാരിക പക്വത, സാമൂഹിക ഇടപെടൽ, നേതൃത്വഗുണങ്ങൾ, ചിന്താശേഷി, തുടങ്ങിയവയ്ക്കും പഠനകാലത്ത് പ്രാധാന്യം നൽകണം.

മാത്രമല്ല, ക്രിയാത്മകമായ പ്രോത്സാഹനവും വേണം. വരയ്ക്കാനിഷ്മുള്ള കുട്ടിയുടെ ഉള്ളിൽ നാളത്തെ വിഷ്വൽ ഇഫക്റ്റ്സ് ആർട്ടിസ്റ്റ് ഉണ്ടാകാം, ബിൽഡിങ് ബ്ലോക്സും ലെഗോയും ഇഷ്ടപ്പെടുന്ന കുട്ടിയിൽ എൻജിനീയറിങ് സ്കിൽസ് ഉണ്ടാകാം. ഇതേപോലെ കുട്ടിയുടെ ക്രിയാത്മക കഴിവ് മനസ്സിലാക്കി അവരെ പിന്തുണയ്ക്കുക.

വൈകാരികത ഉൾക്കൊള്ളണം

∙ വികാരങ്ങൾ പ്രകടിപ്പിക്കാനും മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാനും ചെറുപ്പത്തിൽ തന്നെ കുട്ടികളെ പഠിപ്പിക്കണം. സമൂഹമാധ്യമങ്ങളില്‍ നമ്മൾ ഇടുന്ന പോസ്റ്റിൽ മോശം കമന്റുകൾ കണ്ടാൽ മനസ്സ് അസ്വസ്ഥമാകില്ലേ? നമ്മുടെ വികാരങ്ങളെ മാനിക്കാത്ത ചിലർ കാരണമാണ് ഇതുണ്ടാകുന്നത്.

ബന്ധങ്ങളിൽ ഈഗോ മാറ്റിവച്ച് അടുത്തയാളുടെ മനസ്സറിഞ്ഞ് പെരുമാറാനാകാത്തത് വൈകാരിക പക്വതയില്ലാത്തതുകൊണ്ടാണ്.

∙ കുട്ടിയുമൊത്ത് വി‍ഡിയോ കാണുമ്പോൾ കഥയുടെ രസത്തിനപ്പുറം കഥാപാത്രങ്ങളുടെ വികാരം കൂടി സംസാരിക്കാം. പല വൈകാരികതലങ്ങൾ കുട്ടിയെ മനസ്സിലാക്കിക്കാനുള്ള വഴിയാണിത്.

സാമ്പത്തിക അച്ചടക്കം വേണം  

∙ കുട്ടികൾക്കെന്തു ഫിനാൻഷ്യൽ മാനേജ്മെന്റ് എന്നു കരുതരുത്. പ്രായത്തിന് അനുസരിച്ച് സാമ്പത്തിക അച്ചടക്കം കുട്ടികൾ പഠിക്കണം. വീട്ടിലെ വരുമാനത്തിന് അനുസരിച്ചും ആവശ്യങ്ങൾക്കു മുൻഗണന നൽകിയും പണം ചെലവാക്കി വേണം കുട്ടികൾ വളരാൻ.

∙ പിഗ്ഗി ബാങ്ക് വാങ്ങി നൽകി സമ്പാദ്യശീലവും വളർത്തണം. ഏതു ചെറിയ വസ്തുവിനും മൂല്യമുണ്ടെന്നും എല്ലാം ഒരേ സൂക്ഷ്മതയോടെ നിങ്ങൾ കൈകാര്യം ചെയ്യണമെന്നും പഠിപ്പിക്കണം.

∙ ആവശ്യങ്ങളെ എങ്ങനെ ക്രോഡീകരിക്കുന്നു എന്നറിയാൻ കുട്ടിയെക്കൊണ്ട് സ്വയം  ബജറ്റ് തയാറാക്കിക്കാം.

ഒരു തുക കിട്ടിയാൽ ചെലവ്, സമ്പാദ്യം, നിക്ഷേപം എന്ന രീതിയിൽ തരംതിരിക്കാൻ ചെറുപ്പം മുതലേ ശീലിപ്പിച്ചെടുക്കണം. പ്ലേ സ്റ്റേഷൻ കുട്ടിയുടെ മോഹമാണെങ്കിൽ എല്ലാ മാസത്തെയും ബജറ്റിൽ നിന്ന് ഒരു ചെറിയ തുക അതിനായി മാറ്റി വച്ചു വാങ്ങാൻ പറയുക.                                 ∙

Tags:
  • Mummy and Me
  • Parenting Tips