Thursday 12 January 2023 03:40 PM IST : By സ്വന്തം ലേഖകൻ

റവ കേക്ക്, അതും മുട്ട ചേർക്കാതെ തയാറാക്കിയാലോ!

rava cake354

എഗ്ഗ്ലെസ്സ് റവ കേക്ക്

1.തൈര് – അരക്കപ്പ്

നെയ്യ് – ആറു വലിയ സ്പൂൺ

2.പഞ്ചസാര – ഒരു കപ്പ്

പാൽ – ഒരു കപ്പ്

3.റവ – ഒന്നേകാൽ കപ്പ്

4.മൈദ – അരക്കപ്പ്

ബേക്കിങ് പൗഡര്‍ – ഒന്നേകാൽ ചെറിയ സ്പൂൺ

ബേക്കിങ് സോഡ – കാൽ ചെറിയ സ്പൂൺ

ഉപ്പ് – ഒരു നുള്ള്

5.വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙അവ്ൻ 1800 ൽ ചൂടാക്കിയിടുക.

∙ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ നന്നായി അടിച്ചു യോജിപ്പിക്കുക.

∙ഇതിലേക്ക് രണ്ടാമത്തെ ചേരുവ കൂടി ചേർത്ത് വീണ്ടും അടിച്ചു യോജിപ്പിക്കുക.

∙ശേഷം റവ ചേർത്ത് ഇളക്കി യോജിപ്പിച്ച് അര മണിക്കൂർ മൂടി വയ്ക്കുക.

∙അരമണിക്കൂറിനു ശേഷം നന്നായി കുറുകി വരും.

∙ഇതിലേക്ക് നാലാമത്തെ ചേരുവ ഇടഞ്ഞത് ചേർക്കുക.

∙വനില എസ്സൻസ് കൂടി ചേർത്തു ഫോൾഡ് ചെയ്യുക.

∙ഇത് തയാറാക്കി വച്ചിരിക്കുന്ന ലോഫ് പാനിൽ ഒഴിച്ച് അവ്നിൽ വച്ച് 30–35 മിനിറ്റ് ബേക്ക് ചെയ്യുക.

∙ചൂടാറിയ ശേഷം മുറിച്ചു വിളമ്പാം.