Thursday 25 May 2023 12:27 PM IST : By സ്വന്തം ലേഖകൻ

കുട്ടികളുടെ ആരോഗ്യമാണോ പ്രധാനം, എങ്കിലിതാ ഹെൽത്തി പീറ്റ്സ!

pizz

ഹെൽത്തി പീറ്റ്സ

1.അധികം പുളിപ്പില്ലാത്ത ദോശമാവ് – ഒരു വലിയ സ്പൂൺ

2.ടുമാറ്റോ – ഒന്നര വലിയ സ്പൂൺ

കാപ്സിക്കം(ചെറുത്) – രണ്ട്

ഒലീവ്സ് (ബ്ലാക്ക്, ഗ്രീൻ) – 6 വീതം

സവാള(വലുത്) – ഒന്ന്
3.ചീസ് ഗ്രെയ്റ്റ് ചെയ്തത് – 50 ഗ്രാം

4.ടുമാറ്റോ സോസ് – ആവശ്യത്തിന്

ചില്ലി സോസ് – ആവശ്യത്തിന്

വൈറ്റ്സോസ് – ആവശ്യത്തിന്

ഒറിഗാനോ ലീവ്സ് – രണ്ട്

പാകം ചെയ്യുന്ന വിധം

∙രണ്ടാമത്തെ ചേരുവകൾ ചെറുതായി അരിഞ്ഞുവയ്ക്കുക.

∙ദോശക്കല്ല് ചൂടാക്കി ദോശമാവ് കുറച്ചു കട്ടിയിൽ പരത്തുക.പകുതി വേവാകുമ്പോൾ അതിനു മീതെ ആദ്യം ടുമാറ്റോ, സവാള, കാപ്സിക്കം, ഒലീവ്സ് എന്ന ക്രമത്തിൽ ലെയറുകളായി നിരത്തുക.

∙ഇതിനു മുകളിൽ ഗ്രെയ്റ്റ് ചെയ്ത ചീസ് വിതറുക. സോസുകൾ ഓരോന്നായി ഒഴിച്ച് അതിനു മീതെ ഒറിഗാനോ ലീവ്സ് പൊടിച്ചിടുക.

∙മാവ് മുഴുവൻ വേവുന്നതുവരെ മൂടിവച്ച് വേവിക്കുക.

∙ഈ നേരംകൊണ്ട് ചീസും ഉരുകി ചേർന്നിരിക്കും.