Monday 28 November 2022 02:53 PM IST : By Vanitha Pachakam

കുട്ടിക്കുറുമ്പിനു നല്കാം വെറൈറ്റി ഡിസ്സേർട്ട്, മാങ്ങ ജെല്ലി കോക്കനട്ട് ക്രീമിനൊപ്പം!

jelly

മാങ്ങ ജെല്ലി കോക്കനട്ട് ക്രീമിനൊപ്പം

1. മാങ്ങ പൾപ്പ് (അരിച്ചത് ) - രണ്ടു കപ്പ്‌

നാരങ്ങാനീര് - ഒരു വലിയ സ്പൂൺ

ഓറഞ്ച് ജ്യൂസ്‌ - ഒരു കപ്പ്‌

2. പഞ്ചസാര പൊടിച്ചത് - ഒരു കപ്പ്‌

3. ജെലറ്റിൻ - നാലു വലിയ സ്പൂൺ

വെള്ളം - എട്ടു ചെറിയ സ്പൂൺ

4. ക്രീം പോലെ കുറുകിയ തേങ്ങാപ്പാൽ - ഒന്നരക്കപ്പ്

5. ഓറഞ്ച് അല്ലികൾ - അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ഒരു പാത്രത്തിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ഇതിൽ പഞ്ചസാരയും ചേർത്തിളക്കണം.

∙ ഈ പാത്രം അടുപ്പിലിരുന്ന തിളയ്ക്കുന്ന വെള്ളത്തിൽ ഇറക്കി വച്ചു ചൂടാക്കുക.

∙ ജെലറ്റിൻ വെള്ളത്തിൽ കുതിർത്ത ശേഷം ചൂടുവെള്ളത്തിനു മുകളിൽ വച്ച് ഉരുക്കിയത് അടുപ്പിലിരിക്കുന്ന മാങ്ങാ മിശ്രിതത്തിൽ ഒഴിക്കണം. നന്നായി ചൂടായ ശേഷം അടുപ്പിൽ നിന്നു വാങ്ങി നന്നായി അടിക്കുക.

∙ ഇതു വിളമ്പാനുള്ള ഗ്ലാസിൽ (വട്ടത്തിലുള്ളത്)അല്ലെങ്കിൽ മോൾഡിൽ ഒഴിച്ച് ചൂടാറിയ ശേഷം പാത്രം അടച്ചു ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.

∙ വിളമ്പാൻ നേരം സെറ്റായ ജെല്ലി പുറത്തെടുത്തു മുകളിൽ കട്ടിത്തേങ്ങാപ്പാൽ ഒഴിച്ച് അതിനു മുകളിൽ ഓറഞ്ച് അല്ലികൾ നിരത്തി അലങ്കരിക്കുക.