Monday 16 January 2023 11:49 AM IST : By Vanitha Pachakam

എത്ര കഴിച്ചാലും മതിവരാത്ത മാംഗോ പുഡിങ്, ഒപ്പം കാരമൽ സോസും!

pudding

മാംഗോ പുഡിങ് വിത്ത് കാരമൽ സോസ്

1. പഞ്ചസാര - പാകത്തിന്

2. മുട്ട - മൂന്ന്, ചെറുതായി അടിച്ചത്

കണ്ടൻസ്‌ഡ് മിൽക്ക് - ഒരു ടിൻ

ചെറുചൂടുള്ള പാൽ - 200 മില്ലി ( ഒരു കപ്പ്‌ )

3. തേങ്ങ ചുരണ്ടിയത് - ഒരു കപ്പും ഒരു കപ്പിന്റെ മൂന്നിൽ രണ്ടും

മാമ്പഴം പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

4. മാമ്പഴം - ഒരു വലുത്, അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 1800C ൽ ചൂടാക്കിയിടുക.

∙ 21x10 സെന്റിമീറ്റർ വലുപ്പമുള്ള ഒരു ലോഫ് പാൻ അല്ലെങ്കിൽ ചെറിയ മോൾഡുകൾ മയം പുരട്ടി വയ്ക്കുക.

∙ പഞ്ചസാര അൽപം വെള്ളം ചേർത്ത് ഒരു പനിലാക്കി അടുപ്പത്തു വയ്ക്കുക. ചെറുതീയിൽ വച്ചു തുടരെയിളക്കുക. തിളയ്ക്കരുത്. മുഴുവൻ പഞ്ചസാരയും അലിഞ്ഞശേഷം ചൂടു കൂട്ടി, തുറന്നു വച്ചു തിളപ്പിക്കുക. കാരമലിന്റെ കടുത്ത ബ്രൗൺനിറം വരണം. ഇത് അടുപ്പിൽ നിന്നു വാങ്ങി മയം പുരട്ടിയ പാത്രത്തിൽ ഒഴിച്ചു പരത്തുക.

∙ ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച ശേഷം അതിലേക്കു മൂന്നാമത്തെ ചേരുവയും ചേർത്തിളക്കി ലോഫ് പാനിൽ അല്ലെങ്കിൽ മോൾഡിൽ ഒഴിക്കണം.

∙ ഇത് ഇടത്തരം വലുപ്പമുള്ള ഒരു ബേക്കിങ് ഡിഷിൽ ഇറക്കി വയ്ക്കുക.

∙ ഇനി ലോഫ് പാനിന്റെ പകുതി ഉയരം വരെ വെള്ളം ഒഴിച്ച ശേഷം ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 45 മിനിറ്റ് ബേക്ക് ചെയ്യുക. പുഡിങ് സെറ്റായി ചെറിയ ബ്രൗൺ നിറം വരുന്നതാണ് കണക്ക്.

∙ ബേക്കിങ് ഡിഷിൽ നിന്നു മാറ്റി ചൂടാറിയ ശേഷം ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കുക.

∙ മാങ്ങയും ക്രീമും കൊണ്ട് അലങ്കരിച്ചു വിളമ്പുക.