Monday 14 November 2022 04:43 PM IST

ആരോഗ്യം പകരും പനിക്കൂർക്ക ബജി, തയാറാക്കാം ഈസിയായി!

Liz Emmanuel

Sub Editor

oregano

പനിക്കൂർക്ക ബജി

1.പനിക്കൂർക്ക ഇല – 15

2.കടലമാവ് – നാലു വലിയ സ്പൂൺ

കാശ്മീരി മുളകുപൊടി – അര വലിയ സ്പൂൺ

ബേക്കിങ് സോഡ – അര ചെറിയ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

കായം – അര ചെറിയ സ്പൂൺ

3.എണ്ണ – വറുക്കാൻ

പാകം ചെയ്യുന്ന വിധം

പനിക്കൂർക്ക ഇല തണ്ടോടുകൂടി അടർത്തി വെയ്ക്കുക.

രണ്ടാമത്തെ ചേരുവയിൽ ആവശ്യത്തിനു വെള്ളം ചേർത്തു മാവു തയാറാക്കുക. ഇതു പത്തു മിനിറ്റ് മാറ്റി വയ്ക്കുക.

പനിക്കൂർക്ക ഇല ഓരോന്നായി എടുത്ത് തയാറാക്കി വച്ചിരിക്കുന്ന മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്ത് കോരുക.

മുളകുചമ്മന്തിക്കൊപ്പം വിളമ്പാം.