Friday 20 January 2023 05:58 PM IST : By Vanitha Pachakam

ഉള്ളു കുളിർപ്പിക്കും പപ്പായ സ്മൂതി; ഈസി റെസിപ്പി ഇതാ!

Untitled

പപ്പായ സ്മൂതി

1. ബദാം - ആറ്, എട്ടു മണിക്കൂർ കുതിർത്തത്

2. കൊഴുപ്പു കുറഞ്ഞ പാൽ - ഒരു കപ്പ്

3. പപ്പായ ചതുരക്കഷണങ്ങളാക്കിയത് - രണ്ടു കപ്പ്

4. തേൻ - ഒരു വലിയ സ്പൂൺ

5. പുതിനിയില - ഏഴ്

പാകം െചയ്യുന്ന വിധം

∙ ബദാം തൊലി കളഞ്ഞ് അൽപം പാൽ േചർത്തടിക്കുക. ഇതിലേക്കു പപ്പായയും ബാക്കി പാലും േതനും ചേർത്തടിക്കണം.

∙ ഫ്രിഡ്ജിൽ വച്ച് ഒരു മണിക്കൂർ വച്ചു തണുപ്പിച്ച ശേഷം ഐസ് ചേർത്തു വിളമ്പാം.

∙ പുതിനയില കൊണ്ട് അലങ്കരിക്കാം.