Wednesday 04 January 2023 03:32 PM IST : By സ്വന്തം ലേഖകൻ

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇതു കഴിക്കൂ, കീൻവ കിച്ച്ഡി!

kichdi456

കീൻവ കിച്ച്ഡി

1.എണ്ണ – ഒരു ചെറിയ സ്പൂൺ

2.ജീരകം – അര ചെറിയ സ്പൂൺ

3.പച്ചമുളക് – രണ്ട്

സവാള – ഒന്ന്

ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് – അര ചെറിയ സ്പൂൺ

4.മുളകുപൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

5.തക്കാളി – ഒന്ന്

6.കോളിഫ്‌ളവർ, ബീൻസ്, കാരറ്റ്, ഗ്രീൻപീസ് – ഒരു കപ്പ്

7.കീന്‍വ – അരക്കപ്പ്

പരിപ്പ് – അരക്കപ്പ്

8.വെള്ളം – മൂന്നു കപ്പ്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കി ജീരകം പൊട്ടിക്കുക.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙പച്ചമണം മാറുമ്പോൾ നാലാമത്തെ ചേരുവ ചേർ‌ത്തു മൂപ്പിക്കണം.

∙ഇതിലേക്ക് തക്കാളി ചേർത്തു വഴറ്റുക.

∙വഴന്നു വരുമ്പോൾ പച്ചക്കറികളും ചേർത്തു വഴറ്റണം.

∙കീൻവയും പരിപ്പും ചേർത്തിളക്കി വെള്ളവും പാകത്തിനുപ്പും ചേർത്തു വേവിക്കുക.

∙മൂന്നോ നാലോ വിസിൽ വരുന്നതു വരെ വേവിക്കാം.

∙ചൂടോടെ വിളമ്പാം.