Thursday 14 July 2022 12:06 PM IST : By Vanitha Pachakam

ക്രൻചി ബനാനാ റോൾ, ഹെൽത്തിയും ടേസ്‌റ്റിയുമായ അടിപൊളി പലഹാരം!

banana

ക്രൻചി ബനാനാ റോൾ

1. നെയ്യ് – ഒരു വലിയ സ്പൂൺ

2. നേന്ത്രപ്പഴം – നാല്, കഷണങ്ങളാക്കിയത്

3. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

കശുവണ്ടിപ്പരിപ്പ് നുറുക്ക് – രണ്ടു വലിയ സ്പൂൺ

ഉണക്കമുന്തിരി – ഒരു വലിയ സ്പൂൺ

ഏലയ്ക്കാപ്പൊടി – ഒരു നുള്ള്

പഞ്ചസാര – പാകത്തിന്

4. ൈമദ – അരക്കപ്പ്

െവള്ളം – പാകത്തിന്

5. കോൺഫ്ളേക്ക്സ് – അരക്കപ്പ്

റൊട്ടിപ്പൊടി – ഒരു കപ്പ്

6. എണ്ണ – വറുക്കാൻ പാകത്തിന്

പാകം ചെയ്യുന്ന വിധം

∙പാനിൽ നെയ്യ് ചൂടാക്കി നേന്ത്രപ്പഴം മുറിച്ചതു ചേർത്തു നന്നായി വഴറ്റി ഉടച്ചെടുക്കുക.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ച് അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക.

∙ഈ മിശ്രിതത്തിൽ നിന്ന് അല്പാല്പം വീതം എടുത്തു നീളത്തിൽ റോൾ പോലെ ഉരുട്ടിയെടുക്കുക.

∙ഓരോ റോളും മൈദ വെള്ളം ചേർത്തു കലക്കിയതിൽ മുക്കി കോൺഫ്ളേക്ക്സിലും റൊട്ടിപ്പൊടിയിലും പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.