Tuesday 10 January 2023 03:44 PM IST : By സ്വന്തം ലേഖകൻ

ഒരു നാടൻ ബർഗർ, ബൺ നിറച്ചത്!

bun

ബൺ നിറച്ചത്

1.ബൺ നാലിഞ്ചു വട്ടത്തിലുള്ളത് – നാല്

2.ഇറച്ചി എല്ലില്ലാതെ – 350 ഗ്രാം

ഉപ്പ്, വെള്ളം – പാകത്തിന്

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

3.എണ്ണ – രണ്ടു വലിയ സ്പൂൺ

4.സവാള – കാൽ കിലോ, പൊടിയായി അരിഞ്ഞത്

പച്ചമുളക് – അഞ്ച്, പൊടിയായി അരിഞ്ഞത്

ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് – അര ചെറിയ സ്പൂൺ വീതം

മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

5.ഗരംമസാലപ്പൊടി – കാൽ ചെറിയ സ്പൂൺ

6.മുട്ട പുഴുങ്ങിയത് – നാല്

7.മുട്ട – രണ്ട്

പാൽ – രണ്ടു വലിയ സ്പൂൺ

നെയ്യ് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

  • ബൺ മുഴുവനോടെ എടുത്ത്‌, അടിയിൽ നിന്ന് ഒരിഞ്ചു വട്ടത്തിൽ ഒരു കഷണം മുറിച്ചു മാറ്റിവയ്ക്കുക. റൊട്ടിയുടെ ഉള്ളിൽ നിന്നുള്ള ഭാഗം സ്പൂണ്‍ കൊണ്ടു കോരി മാറ്റിവയ്ക്കണം.

  • രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു വേവിച്ചു വെള്ളം വറ്റിക്കുക. ഇറച്ചി നന്നായി വെന്ത ശേഷം വാങ്ങി ചൂടാറുമ്പോൾ ഇറച്ചി പൊടിയായി അരിഞ്ഞു വയ്ക്കുക.

  • എണ്ണ ചാടാക്കി നാലാമത്തെ ചേരുവ വഴറ്റിയ ശേഷം ഇറച്ചിയും ഗരംമസാലപ്പൊടിയും ചേർത്തിളക്കണം. ഏതാനും മിനിറ്റ് ഇളക്കിയ ശേഷം വാങ്ങി വയ്ക്കുക.

  • ഈ ഫില്ലിങ്ങിൽ നിന്ന് അല്പം വീതം ഓരോ ബണ്ണിനുള്ളിലും വച്ച് ഓരോ മുട്ട പുഴുങ്ങിയതിന്റെ പകുതിയും വച്ച് കുറച്ചു ഫില്ലിങ് കൂടി വയ്ക്കുക. മുറിച്ചു മാറ്റിയ ഭാഗം തിരികെ വച്ച് അമർത്തണം.

  • ഏഴാമത്തെ ചേരുവ അടിച്ചു യോജിപ്പിക്കണം. ഈ മിശ്രിതം തയാറാക്കിയ ബണ്ണിൽ ബ്രഷ് ചെയ്ത ശേഷം ചൂടായ തവയിലിട്ടു ചുട്ടെടുക്കുക.

  • നെടുകെ മുറിച്ചു വിളമ്പാം.