Tuesday 06 December 2022 04:54 PM IST : By സ്വന്തം ലേഖകൻ

തനി നാടന്‍ രുചിയിലൊരു ചേന ഉള്ളി തീയല്‍, ഈസി റെസിപ്പി!

tjeey

ചേന ഉള്ളി തീയല്‍

1.തേങ്ങ - ഒന്ന്, ചുരണ്ടിയത്

  വറ്റല്‍മുളക് - 50 ഗ്രാം

  മല്ലി - 50 ഗ്രാം

2.വെളിച്ചെണ്ണ - 20 മില്ലി

3.ഇഞ്ചി പൊടിയായി അരിഞ്ഞത് - രണ്ടു ചെറിയ സ്പൂണ്‍

  വെളുത്തുള്ളി അരിഞ്ഞത് - രണ്ടു ചെറിയ സ്പൂണ്‍

  പച്ചമുളക് പൊടിയായി അരിഞ്ഞത് - ഒരു ചെറിയ സ്പൂണ്‍

4.ചുവന്നുള്ളി - 100 ഗ്രാം, ഓരോന്നും രണ്ടാക്കിയത്

  ചേന - 100 ഗ്രാം, കഷണങ്ങളാക്കിയത്

5.മഞ്ഞള്‍പ്പൊടി - ഒരു ചെറിയ സ്പൂണ്‍

6.വാളന്‍പുളി - 10 ഗ്രാം, പിഴിഞ്ഞത്

  ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

·       ചുവടുകട്ടിയുള്ള പാനില്‍ ഒന്നാമത്തെ ചേരുവ എണ്ണയില്ലാതെ വറുക്കുക. ബ്രൗണ്‍നിറമായി തുടങ്ങുമ്പോള്‍ ചെറുതീയില്‍ വച്ചു കരുകരുപ്പാക്കണം.

·       വറ്റല്‍മുളകു മാറ്റിയ ശേഷം തേങ്ങ മയത്തില്‍ അരച്ചു വയ്ക്കണം.

·       വറ്റല്‍മുളകും വേറെ അരച്ചു മാറ്റി വയ്ക്കണം.

·       കുഴിവുള്ള ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഒന്നാമത്തെ ചേരുവ വഴറ്റണം. ഇതിലേക്കു ചുവന്നുള്ളിയും ചേനയും ചേര്‍ത്തു വളറ്റുക.

·       വെള്ളം ഇറങ്ങുമ്പോള്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കണം.

·       ഇതിലേക്ക് മുളക് അരച്ചതും പുളി പിഴിഞ്ഞതും ഉപ്പും ചേര്‍ത്തു വേവിക്കുക. വെന്ത ശേഷം തേങ്ങ വറുത്തരച്ചതു ചേര്‍ത്തു തിളപ്പിക്കണം.

·       ചാറ് വറ്റി കുറുകുമ്പോള്‍ ഉപ്പ് പാകത്തിനാക്കി വാങ്ങാം.